കടുവപ്പേടിയിൽ ബീനാച്ചി; നടപടി വേണമെന്ന് നാട്ടുകാർ
text_fieldsസുൽത്താൻ ബത്തേരി: ഒരു മാസത്തോളമായി ബീനാച്ചിയിലും പരിസര പ്രദേശങ്ങളിലും കടുവ ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ. കടുവയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെങ്കിലും പരിഹാരമുണ്ടാക്കാൻ വനം വകുപ്പ് മിനക്കെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
പള്ളിയുടെ പിറകുവശത്തെ ജനവാസ മേഖലയിലാണ് തിങ്കളാഴ്ച വെളുപ്പിന് കടുവ എത്തിയത്. ഈ ഭാഗത്ത് കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് അവരെത്തി കാൽപ്പാടുകൾ പരിശോധിച്ച് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. കട്ടയാട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് രണ്ട് കാട്ട് പന്നികളെയും പൂതിക്കാട് മൂന്ന് വയസ്സുള്ള വളർത്തു ആടിനെയും മണിച്ചിറ കോരൻ ഹൗസിങ് കോളനി സമീപം ഒരു കാട്ടുപന്നിയെയും കടുവ ഭക്ഷിച്ചത് ഒരു മാസത്തിനിടയിലാണ്.
ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, കടുവയെ പിടിക്കാനുള്ള കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.