അതിർത്തി തർക്കം; തമിഴ്നാട് ഓട്ടോകൾ ചീരാലിൽ തടഞ്ഞു
text_fieldsസുൽത്താൻ ബത്തേരി: ഓട്ടോതൊഴിലാളികൾ തമ്മിലുള്ള അതിർത്തി തർക്കം സംഘർഷസാധ്യതയിലേക്കു നീങ്ങുന്നു. വ്യാഴാഴ്ച തമിഴ്നാട്ടിൽനിന്നുള്ള മഞ്ഞ ഓട്ടോറിക്ഷകൾ ചീരാലിൽ തടഞ്ഞു.
തമിഴ്നാട്ടിൽ പ്രവേശിക്കുമ്പോൾ കേരള ഓട്ടോകൾ തടയുന്ന സാഹചര്യത്തിെൻറ തുടർച്ചയായാണ് ചീരാലിൽ ഏതാനും തൊഴിലാളികൾ സംഘടിച്ചത്. കേരള- തമിഴ്നാട് അതിർത്തിയായ നമ്പ്യാർകുന്നിൽ ഏതാനും ദിവസം മുമ്പ് വാക്കേറ്റമുണ്ടായിരുന്നു.
ഇരുവിഭാഗവും അതിർത്തി കടന്ന് നിർബാധം ഓടിയിരുന്നത് ഇതോടെ കുറഞ്ഞു. നമ്പ്യാർകുന്ന്, ചീരാലിനടുത്ത വെള്ളച്ചാൽ, പാട്ടവയൽ, ചുള്ളിയോടിനടുത്ത കക്കുണ്ടി, താളൂർ എന്നിവയൊക്കെ തമിഴ്നാട്- കേരള അതിർത്തി സ്ഥലങ്ങളാണ്. ഇതിലൂടെ ജില്ലയിലേക്ക് നിരവധി ഓട്ടോകൾ ദിവസവും വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.