ബ്രഹ്മഗിരി: കൂട്ട അറസ്റ്റ് വരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
text_fieldsസുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയന്നാരോപിച്ചും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും എഫ്.ഐ.ആറില്‍ പേരുള്ള മുഴുവന്‍ പ്രവര്‍ത്തകരും ജയിലില്‍ പോകാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ്.
അഴിമതിക്കെതിരെ നിലപാടെടുക്കുന്നവരെ ജയിലിൽ അടക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമായാണ് 49 കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ല വകുപ്പ് ഉൾപ്പെടുത്തി കേസ് എടുത്തതെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
താനടക്കം കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാൻ ശക്തമായ സമ്മർദമാണ് സി.പി.എം നേതാക്കൾ നടത്തുന്നത്. എ.കെ.ജി സെന്ററിൽ നിന്ന് വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടക്കുന്നത് കോൺഗ്രസ് ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള 10 മെംബര്‍മാര്‍ തുടങ്ങി 49 പേരാണ് ജയിലില്‍ പോകാന്‍ തയാറായി അമ്പലവയല്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച എത്തുന്നത്.
കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ 12 വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ റിമാൻഡിലാവും. കഴിഞ്ഞ 24ന് മലവയല്‍ മഞ്ഞാടിയിലെ മലബാര്‍ മീറ്റ് ഫാക്ടറിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തിലും തള്ളിലും ബാരിക്കേഡ് തകര്‍ന്നിരുന്നു. തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.