ബഫർ സോൺ; ബത്തേരി നഗരത്തിൻെറ ഒരു ഭാഗം ഇല്ലാതാകുമെന്ന് കിഫ
text_fieldsസുൽത്താൻ ബത്തേരി: ബഫർ സോൺ നടപ്പാകുന്നതോടെ സുൽത്താൻ ബത്തേരി നഗരത്തിൻെറ ഒരുഭാഗം ഇല്ലാതാകുമെന്ന് സ്വതന്ത്ര കർഷക സംഘടനയായ കിഫ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കാൻ സാധ്യതയുള്ള ബഫർ സോണിെൻറ വസ്തുത തിരിച്ചറിഞ്ഞ് അതിനെതിരെ ജനം ഒന്നിക്കണം. മുത്തങ്ങ, മൂലങ്കാവ്, ഓടപ്പള്ളം, കുപ്പാടി, കോട്ടക്കുന്ന്, ദൊട്ടപ്പൻ കുളം, അരിവയൽ, വാകേരി എന്നീ പ്രദേശങ്ങളൊക്കെ ബഫർ സോണിൽപ്പെടും. കോട്ടക്കുന്നിൽനിന്നു ബീനാച്ചി ഭാഗത്തേക്ക് പോകുമ്പോൾ റോഡിെൻറ വലതു വശമാണ് ബഫർ സോണാകുക.
കൃഷി, അടിസ്ഥാന നിർമാണമേഖല എന്നിവയിലൊക്കെ നിയന്ത്രണങ്ങൾ വരും. കർഷകർക്ക് സ്വന്തം ആവശ്യത്തിന് കൃഷി ചെയ്യാം. കൃഷി ചെയ്ത് ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ വിറ്റ് വരുമാനമുണ്ടാക്കാൻ വനം അധികാരികളുടെ മുൻകൂർ അനുമതി വേണ്ടിവരും. കെട്ടിടം, കിണർ, റോഡ്, മോട്ടോർ വാഹനം എന്നിവയൊക്കെ അനുമതി ഇല്ലാതെ സാധിക്കില്ല. ബഫർ സോണിെൻറ കരട് തയാറാക്കുന്നതിനുമുമ്പ് പ്രാദേശിക കമ്മിറ്റികൾ വിളിച്ചുചേർക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വനം അധികാരികൾ കള്ളക്കളിയാണ് നടത്തിയതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വക്താവ് പോൾ മാത്യൂസ്, ഷിംജിത്ത്, കെ.എം. ഹംസക്കുട്ടി, സി.കെ. സമീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.