കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്: രാധികയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം
text_fieldsസുൽത്താൻ ബത്തേരി: അഖിലേന്ത്യ പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റില്‍ രാധിക നേടിയ വിജയത്തിന് പത്തര മാറ്റ് തിളക്കം. നിയമ പഠനത്തിനായുള്ള ദേശീയ യോഗ്യത നിര്‍ണയ പരീക്ഷയില്‍ എസ്.ടി വിഭാഗത്തില്‍ 1,022 റാങ്കാണ് രാധിക നേടിയത്. യോഗ്യത നേടുന്ന വയനാട്ടിൽനിന്നുള്ള ആദ്യത്തെ ആദിവാസി വിദ്യാര്‍ഥിനിയാണ്. പ്രാക്തന ഗോത്രവര്‍ഗ വിഭാഗത്തിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെടുന്ന രാധിക നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കരിയെൻറയും ബിന്ദുവിെൻറയും മകളാണ്.
പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് നേടിയ വിജയം ജില്ലക്കും അഭിമാനമായി. ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സഹകരണത്തോടെ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസ് സംഘടിപ്പിച്ച ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ പരിശീലന പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് രാധിക പരീക്ഷ എഴുതിയത്. മൂന്ന് മാസത്തെ പരിശീലന പരിപാടിയാണ് വിജയത്തിന് കാരണമായതെന്ന് രാധിക പറയുന്നു. പരീശീലനത്തിെൻറ മുഴുവന്‍ ചെലവും ഐ.ടി.ഡി.പിയാണ് വഹിച്ചത്.
മത്സര പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിയ രാധികക്ക് മികച്ച സ്ഥാപനത്തില്‍ തന്നെ എല്‍.എല്‍.ബി കോഴ്‌സിന് പ്രവേശനം നേടുന്നതിനുള്ള നടപടികളും പട്ടിക വര്‍ഗ വകുപ്പിെൻറ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ മന്ത്രി എ.കെ. ബാലന്‍ രാധികയെ അഭിനന്ദിച്ചു. നൂൽപ്പുഴ രാജീവ് ഗാന്ധി ആശ്രമം സ്കൂളിൽ നിന്നാണ് ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയത്. രാധികയുടെ പിതാവ് കൂലിപ്പണിക്കാരനും അമ്മ തൊഴിലുറപ്പ് തൊഴിലാളിയുമാണ്.
രാഹുല്‍ഗാന്ധി അഭിനന്ദിച്ചു
കല്‍പറ്റ: ഉന്നത വിജയം നേടിയ കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ രാധികക്ക് രാഹുല്‍ഗാന്ധി എം.പിയുടെ അഭിനന്ദനം. വിവരമറിഞ്ഞ് രാഹുല്‍ഗാന്ധി നേരിട്ട് ഫോണില്‍ വിളിച്ചാണ് അഭിനന്ദിച്ചത്. ഈ നേട്ടം കൈവരിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഇന്ത്യയിലെ തന്നെ ആദ്യ വിദ്യാര്‍ഥിനിയാണ് രാധിക. തുടര്‍ പഠനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും രാഹുൽ ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.