ഇഴഞ്ഞിഴഞ്ഞ് നിർമാണം
text_fieldsസുൽത്താൻ ബത്തേരി:താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിലേക്കുള്ള റോഡ് നിർമാണം ഇഴയുന്നു. ഒരു മാസത്തോളമായി ഇവിടെ റോഡുപണി തുടങ്ങിയിട്ട്. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകുന്ന റോഡാണ് അടഞ്ഞുകിടക്കുന്നത്. പൊലീസ് സ്റ്റേഷൻ റോഡിൽനിന്ന് തുടങ്ങുന്ന ഈ റോഡ് പൊതുവേ പരിതാപ സ്ഥിതിയിലായിരുന്നു. ആക്ഷേപങ്ങൾ ശക്തമായതിനെ തുടർന്നാണ് റോഡ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.
ഇപ്പോൾ വീതികൂട്ടി ടാർ ചെയ്യാനുള്ള ഒരുക്കമാണ് നടക്കുന്നത്. എന്നാൽ, കാര്യമായ ജോലികളൊന്നും റോഡിൽ നടക്കുന്നില്ല. ഈ അവസ്ഥയിൽ റോഡുപണി എന്ന് തീരുമെന്ന കാര്യത്തിൽ പോലും നിശ്ചയമില്ല. നിലവിൽ ആംബുലൻസ് ഉൾപ്പെടെയുള്ളവ ആശുപത്രിക്ക് പിറകിലുള്ള റോഡിലൂടെയും മറ്റുമാണ് സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.