കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കോവിഡ്; സർവിസുകളെ ബാധിച്ചേക്കും
text_fieldsസുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍ടി.സി ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കുന്നു. 33 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മെക്കാനിക്കല്‍, ഓഫിസ്, ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരൊക്കെ ഇതിൽപെടും. ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയേറെ ജീവനക്കാര്‍ക്ക് കോവിഡ് വന്നതോടെ ഡിപ്പോയിലെ മറ്റു ജീവനക്കാരും ആശങ്കയിലാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ ഒമ്പത്, ഓഫിസ് ജീവനക്കാര്‍ ആറ്, കണ്ടക്ടര്‍ എട്ട്, ഡ്രൈവര്‍ 10 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതില്‍ രണ്ടു പേര് ദീര്‍ഘദൂര ബസിലെ ജീവനക്കാരാണ്.
രോഗം സ്ഥിരീകരിച്ചവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കോവിഡ് ഒന്നാം ഡോസ് വാക്സിന് സ്വീകരിച്ചവരും കോവിഡ് വന്ന് മുക്തരായവര്ക്കുമുള്പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇത്രയേറെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും വേണ്ടത്ര പ്രതിരോധ സംവിധാനങ്ങള്‍ എടുത്തിട്ടിെല്ലന്ന ആക്ഷേപം ശക്തമാണ്.കോവിഡ് ഡിപ്പോയുടെ പ്രവർത്തനത്തെ അവതാളത്തിലാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. മറ്റ് ഡിപ്പോകളിൽ നിന്ന് ജീവനക്കാരെ എത്തിച്ച് സർവിസുകൾ നല്ല രീതിയിൽ നടത്താനുള്ള ശ്രമത്തിലാണ് ഡിപ്പോ അധികൃതർ.
619 പേര്‍ക്ക് കോവിഡ്
കൽപറ്റ: ജില്ലയില്‍ ചൊവ്വാഴ്ച 619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 504 പേര് രോഗമുക്തി നേടി. രോഗ സ്ഥിരീകരണ നിരക്ക് 17.72 ആണ്. 606 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86,856 ആയി. 79,792 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 6094 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4666 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍ 62, ബത്തേരി 43, മേപ്പാടി 39, മീനങ്ങാടി 38, മുട്ടില്‍ 37, പൂതാടി 31, വൈത്തിരി 30, പനമരം, പുല്പള്ളി 27, കണിയാമ്പറ്റ 26, പടിഞ്ഞാറത്തറ 24, നെന്മേനി 23, കല്പറ്റ 22, മാനന്തവാടി 21, തൊണ്ടര്‍നാട് 20, നൂല്പുഴ 17, എടവക, തവിഞ്ഞാല്‍ 16, മുള്ളന്‍കൊല്ലി 15, തിരുനെല്ലി, വെങ്ങപ്പള്ളി 14, പൊഴുതന 13, തരിയോട് 11, മൂപ്പൈനാട് ഒമ്പത്, വെള്ളമുണ്ട ആറ്, കോട്ടത്തറ നാല് ആളുകള്‍ക്കും തൃശൂരില്‍നിന്ന് എത്തിയ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇതര സംസ്ഥാനത്തുനിന്നുമെത്തിയ 10 തമിഴ്നാട് സ്വദേശികൾക്കും മൂന്നു കര്‍ണാടക സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.രോഗമുക്തി നേടിയവർ ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 53 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 451 പേരുമാണ് രോഗമുക്തരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.