Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightവോട്ടുപിടിക്കാൻ...

വോട്ടുപിടിക്കാൻ കോളനികളിൽ ഭക്ഷ്യ കിറ്റ് വിതരണം; 1500 ഓളം കിറ്റുകൾ പിടിച്ചെടുത്തു

text_fields
bookmark_border
food kit
cancel
camera_alt

ബു​ധ​നാ​ഴ്ച രാ​ത്രി സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലെ മൊ​ത്ത

വി​ത​ര​ണ ക​ട​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ കി​റ്റു​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ലാ​ശ​ക്കൊ​ട്ട് ക​ഴി​ഞ്ഞ​യു​ട​ൻ വ​ൻ​തോ​തി​ലു​ള്ള ഭ​ക്ഷ്യ​കി​റ്റു​ക​ൾ പി​ടി​ച്ചു. വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​ന് ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ബി.​ജെ.​പി ത​യാ​റാ​ക്കി​യ കി​റ്റു​ക​ളാ​ണ് ഇ​വ​യെ​ന്ന് സൂ​ച​ന​യു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തു മ​ണി​യോ​ടെ ബ​ത്തേ​രി​യി​ലെ മൊ​ത്ത​വി​ത​ര​ണ ക​ട​യി​ൽ നി​ന്ന് 1500 ഓ​ളം കി​റ്റു​ക​ൾ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ലാ​ണ് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്. പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, ചാ​യ​പ്പൊ​ടി, ബി​സ്‌​ക​റ്റ്, സോ​പ്പു​പൊ​ടി തു​ട​ങ്ങി​യ​വ​യാ​ണ് കി​റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

470 ഓ​ളം കി​റ്റു​ക​ൾ ബു​ധ​നാ​ഴ്ച മൂ​ന്നു മ​ണി​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. ബ​ത്തേ​രി സി.​ഐ ബൈ​ജു കെ. ​ജോ​സ്, എ​സ്.​ഐ സാ​ബു ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് എ​ത്തി. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​ണ് ക​ട​യി​ൽ കി​റ്റു​ക​ൾ​ക്ക് ഓ​ർ​ഡ​ർ കൊ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കി​റ്റു​ക​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തി​നു​ശേ​ഷം ജി​ല്ല ക​ല​ക്ട​റെ ഏ​ൽ​പി​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

വോ​ട്ടു പി​ടി​ക്കാ​ൻ കോ​ള​നി​ക​ളി​ൽ കി​റ്റ് വി​ത​ര​ണ​ത്തി​ന് ബി.​ജെ.​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു.​ഡി.​എ​ഫ് രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ, എ​വി​ടേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് കി​റ്റു​ക​ളെ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ക​ട​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ കി​റ്റു​ക​ളു​മാ​യി ബി.​ജെ.​പി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ക​വി​ത കു​പ്പാ​ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributionWayanad NewsFood KitLok Sabha Elections 2024
News Summary - distribution of food kits in colonies to win votes-Around 1500 kits were seized
Next Story