പാളാക്കരയിൽ തെരഞ്ഞെടുപ്പ് വരുന്നു; ഇടതു, വലതു മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsസുൽത്താൻ ബത്തേരി: നഗരസഭയുടെ പാളാക്കര പതിനേഴാം വാർഡിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കം തകൃതിയായി. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പി.കെ. ദാമുവാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. യു.ഡി.എഫ് കെ.എസ്. പ്രമോദിനെയാണ് നിർത്തുന്നത്.
മുൻ കൗൺസിലർ കൂടിയായ പ്രമോദ് എൽ.ഡി.എഫിന്റെ സജീവ പ്രവർത്തകനായിരുന്നു. കഴിഞ്ഞ തവണ ഇടതുപക്ഷമായി തെറ്റിയാണ് കൗൺസിലർ സ്ഥാനം രാജിവെക്കുന്നത്. അതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുമ്പോൾ പൊതുവേ യു.ഡി.എഫിന് മുൻതൂക്കമുള്ള വാർഡാണ് പാളാക്കര. എന്നാൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് ഇവിടെ അട്ടിമറിവിജയം നേടുകയായിരുന്നു. പ്രമോദിനെ തന്നെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ വിജയം ഉറപ്പിക്കാമെന്നാണ് യു.ഡിഎഫ് കണക്ക് കൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.