30 അടി ഉയരത്തിൽ തെങ്ങിൽ കുടുങ്ങിയആളെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി
text_fieldsസുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ പഴൂർ ആശാരിപ്പടിയിൽ യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറി മുകളിൽ കുടുങ്ങിയയാളെ സുൽത്താൻ ബത്തേരി അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. ചീരാൻ കുന്നക്കാട്ടിൽ ഇബ്രാഹിമിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ ഇബ്രാഹിം ഏകദേശം 30 അടി ഉയരത്തിൽ എത്തിയപ്പോൾ യന്ത്രത്തിൽനിന്ന് കൈവിട്ട് തലകീഴായി യന്ത്രത്തിൽ കാൽ കുടുങ്ങിയ നിലയിൽ കിടക്കുകയായിരുന്നു. ലാഡർ ഉപയോഗിച്ച് മുകളിൽ കയറിയ അഗ്നിരക്ഷസേനാംഗങ്ങൾ ഇബ്രാഹിമിനെ താഴെയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. തലകീഴായി തൂങ്ങിക്കിടന്നതിനാൽ ചെറിയ പരിക്കുകൾ പറ്റിയിരുന്നു.
സുൽത്താൻ ബത്തേരി അഗ്നിരക്ഷ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ വി. ഹമീദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.വി. ഷാജി, ബിനോയ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ നിബിൽദാസ്, സതീഷ്, ഗോപിനാഥൻ, സതീഷ്, പി.സി. ചാണ്ടി ജയ്ഷൽ, സൈനുൽ ആബിദ്, നാട്ടുകാരനായ സുധീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.