പൂച്ചെടികൾ മാറ്റിസ്ഥാപിച്ചില്ല പ്രൗഢി മങ്ങി ‘ഫ്ലവേഴ്സ് സിറ്റി’
text_fieldsസുൽത്താൻ ബത്തേരി: പൂക്കളുടെ നഗരത്തിൽ നിന്നും പൂക്കൾ അകലുമ്പോൾ ‘ഫ്ലവേഴ്സ് സിറ്റി’യുടെ പ്രൗഢി മങ്ങുന്നു. ഒരു മാസത്തിനുള്ളിൽ പൂച്ചട്ടികൾ മാറ്റി സ്ഥാപിക്കുമെന്ന് രണ്ടു മാസം മുമ്പ് നഗരസഭ ചെയർമാൻ പറഞ്ഞിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. വേണ്ടത്ര പരിപാലനമില്ലാത്തതിനാലാണ് ബത്തേരിയിലെ പൂച്ചട്ടികൾ മിക്ക ഭാഗത്തും നശിച്ചത്. ചിലയിടത്തെ പൂച്ചട്ടികൾ എടുത്തു കൊണ്ടുപോയി.
നഗരത്തിൽ അസംപ്ഷൻ ജങ്ഷൻ മുതൽ കോട്ടക്കുന്ന് വരെയാണ് ദേശീയ പാതയോരത്ത് പൂച്ചെടികൾ മനോഹര കാഴ്ചയൊരുക്കിയിരുന്നത്. വിടർന്നു നിൽക്കുന്ന പൂക്കൾ നഗരത്തിലെത്തുന്നവർക്ക് വേറിട്ട അനുഭവമായിരുന്നു. ജില്ലക്ക് പുറത്തു നിന്നുള്ള നിരവധി തദ്ദേശ സ്ഥാപന പ്രതിനിധികൾ പൂക്കൾ നഗരത്തിന്റെ പ്രത്യേകത കാണാൻ ഇവിടെ എത്തിയിരുന്നു.
ഒരു വർഷത്തോളമായി ചെടി പരിപാലനം നടക്കുന്നില്ല. ഓരോ വ്യാപാര സ്ഥാപനങ്ങളും അവരുടെ മുന്നിലെ ചെടിച്ചട്ടികളിൽ വെള്ളമൊഴിക്കുന്ന പതിവുണ്ടായിരുന്നു. പരിപാലനം സ്വകാര്യ നഴ്സറിയെ ഏൽപ്പിച്ചതോടെയാണ് വ്യാപാര സ്ഥാപനങ്ങൾ പരിപാലനത്തിൽ നിന്നും പതുക്കെ പിൻവാങ്ങിയത്.
എന്നാൽ, നഗരസഭയും നഴ്സറി അധികൃതരും ചേർന്ന് ചെടികളെ നല്ല രീതിയിൽ പരിപാലിച്ചു. ആ ആവേശം ഇപ്പോഴില്ല. കൈവരി പ്രത്യേക രീതിയിൽ പെയ്ന്റടിച്ചതിന് ശേഷം പുതിയ ചെടിച്ചട്ടികൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളാണ് മാസങ്ങൾക്ക് മുമ്പ് നടന്നത്. നിലവിലുള്ള ചെടികളൊക്കെ കാലാവധി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.