കടുവയുടെ കാൽപ്പാടുകൾ; സി.സിയിൽ നാട്ടുകാർ ഭീതിയിൽ
text_fieldsസുൽത്താൻ ബത്തേരി: രണ്ടാഴ്ചയോളമായി സി.സിയും പരിസരപ്രദേശങ്ങളും കടുവ ഭീതിയിൽ. പ്രദേശത്ത് പലയിടങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടു. കാമറ സ്ഥാപിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ കാൽപാടുകൾ കണ്ട കല്ലിടാംകുന്ന്, പുല്ലുമല, സി.സി സ്കൂളിനുസമീപം, മണ്ഡകവയൽ ഭാഗത്തായാണ് കാമറകൾ സ്ഥാപിത്. ഞായറാഴ്ച മണ്ഡകവയലിൽ കടുവ കാട്ടുപന്നിയെ പിടികൂടിയത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇതോടെ പ്രദേശത്ത് ആശങ്ക ഉയരുകയാണ്.
കടുവ ഇതുവരെ വളർത്തുമൃഗങ്ങളെയൊന്നും ആക്രമിച്ചിട്ടില്ലെങ്കിലും വീടിനു പുറത്ത് എന്തു ശബ്ദം കേട്ടാലും ഭയപ്പെടുന്ന അവസ്ഥയിലാണ് നാട്ടുകാർ.
ഇരുളം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലാണ് കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചത്. ചെതലയം ഫോറസ്റ്റ് റേഞ്ചിൽപെട്ട വനത്തിലേക്ക് സി.സിയിൽനിന്ന് നാലു കിലോമീറ്ററേയുള്ളൂ. മധ്യപ്രദേശ് സർക്കാർ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിലേക്കും നാലു കിലോമീറ്ററിൽ താഴെയേയുള്ളൂ. ബീനാച്ചി എസ്റ്റേറ്റിൽ കടുവകൾ താമസിക്കുന്നതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.