ബത്തേരിക്കടുത്ത് വീട്ടിൽ മോഷണം; ആറുലക്ഷം നഷ്ടപ്പെട്ടു
text_fieldsസുൽത്താൻ ബത്തേരി: നഗരത്തിൽനിന്ന് നാല് കിലോമീറ്റർ അകലെ അമ്മായിപ്പാലത്തെ വീട്ടിൽ മോഷണം. ആറു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. തമിഴ്നാട് സ്വദേശിയായ മാരിമുത്തുവിെൻറ വീടാണ് ഞായറാഴ്ച രാത്രി കുത്തിത്തുറന്നത്. അലമാരയിൽ സൂക്ഷിച്ച പണമാണ് കൊണ്ടുപോയത്.
ബത്തേരിയിൽ തുണിക്കട നടത്തുകയാണ് മാരിമുത്തു. രാത്രി 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സുൽത്താൻ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുമ്പ് നായ്ക്കട്ടി ചിത്രാലക്കരയിലും ആളില്ലാത്ത വീട് കുത്തിത്തുറന്ന് 25 ലക്ഷം രൂപയും സ്വർണവും കൊണ്ടുപോയിരുന്നു. അന്വേഷണം തുടരുകയാണ്.
പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് വൻ മോഷണം നടക്കുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.