മഴയിൽ വീട് തകർന്നു
text_fieldsനെന്മേനി: താഴത്തൂർ പാടിയേരി നാല് സെൻറ് കോളനിയിലെ സൈറ ബാനുവിെൻറ വീട് കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തകർന്ന് ലക്ഷങ്ങളുടെ നഷ്ടം. ഭർത്താവ് സക്കീറും രണ്ടു മക്കളുമടങ്ങുന്ന നാലംഗ കുടുംബം ഇതോടെ പെരുവഴിയിലായി. രാത്രിയിൽ വീടിെൻറ അടുക്കളവശം ഒരു ഭാഗത്തേക്ക് ചരിഞ്ഞതായി ശ്രദ്ധയിൽ പെടുകയും അയൽവാസി മണിയുടെ വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തതിനാൽ ആർക്കും പരിക്കില്ല.
ചീരാൽ വില്ലേജ് ഓഫിസർ സ്ഥലത്തെത്തി റിപ്പോർട്ട് തയാറാക്കി. യൂത്ത് കോൺഗ്രസ് ചീരാൽ മണ്ഡലം പ്രവർത്തകരും നാട്ടുകാരും ചേർന്ന് തകർന്ന വീടിെൻറ അവശിഷ്ടങ്ങൾ എടുത്തുമാറ്റി വൃത്തിയാക്കി. ജനകീയ പങ്കാളിത്തത്തോടെ വീട് പുനർനിർമിച്ചു നൽകാനും തീരുമാനിച്ചു.
കെ.എസ്.യു ജില്ല പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായ അമൽജോയ്, നെന്മേനി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. ശശി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ അഫ്സൽ, സനു മുണ്ട കൊല്ലി, രാഹുൽ കൊഴുവണ, എ.കെ. ജംഷീദ്, ആർ.ആർ.ടി അംഗങ്ങളായ കെ.സി.കെ. തങ്ങൾ, എ. സലിം, വി.എസ്. സദാശിവൻ, ഷാജി ആലിങ്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.