താളൂരിലെ പാലം കടന്നാൽ മദ്യത്തിരക്ക്; കോവിഡും 'വാങ്ങി' മടങ്ങുന്ന ആളുകൾ
text_fieldsസുൽത്താൻ ബത്തേരി: കേരളത്തിലുള്ളവർക്ക് പാലം കടന്ന് അമ്പത് മീറ്റർ നടന്നാൽ തമിഴ്നാട് സർക്കാറിെൻറ മദ്യവിൽപന കേന്ദ്രത്തിന് മുന്നിലെത്താം.
മദ്യത്തോടൊപ്പം സൗജന്യമായി കോവിഡും 'വാങ്ങിയാണ്' ആളുകൾ മടങ്ങുന്നത്. ഒരു ഭാഗത്ത് കോവിഡ് നിയന്ത്രിക്കാൻ നടപടികൾ കർശനമാക്കുമ്പോഴാണ് അതിർത്തിയിൽ അധികൃതരുടെ ഈ നിസ്സംഗത.
കേരള- തമിഴ്നാട് അതിർത്തിയായ താളൂരിൽ തമിഴ്നാട് സർക്കാറിെൻറ മദ്യവിൽപന കേന്ദ്രത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി മദ്യപർ ഒത്തുകൂടുന്നത്. ഉപഭോക്താക്കളിൽ ബഹുഭൂരിപക്ഷവും മലയാളികളാണ്. നെന്മേനി പഞ്ചായത്തിൽനിന്ന് താളൂർ ടൗണിലെ പാലം കടന്നാൽ തമിഴ്നാട് മദ്യശാലയുടെ മുന്നിലെത്താം.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിെൻറ കാര്യത്തിൽ തമിഴ്നാട് ചെക്ക്പോസ്റ്റ് അധികാരികൾ കണ്ണടക്കുകയാണ് പതിവെന്ന ആരോപണമുണ്ട്.
വലിയ തിരക്കാണ് ഇവിടെ ഉണ്ടാകുന്നത്. കേരളത്തിൽനിന്ന് പാലത്തിന് സമീപത്തെ തമിഴ്നാട് ചെക്ക്പോസ്റ്റിന് മുന്നിലൂടെയല്ലാതെ, ഊടുവഴികളിലൂടെയും കേരളത്തിൽനിന്ന് അവിടേക്ക് മദ്യപർ പോവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.