കാറിൽ ലഹരി കടത്ത്; എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍
text_fieldsസുൽത്താൻബത്തേരി: സംസ്ഥാനത്തേക്ക് കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ ചെലമ്പ്ര പറമ്പിൽ പൈറ്റിലായി വീട്ടിൽ മുഹമ്മദ് അർഷാദ് (31), പരപ്പനങ്ങാടി അഞ്ചുപുര കെ.ടി. വീട്ടിൽ മുഹമ്മദ് ഹാഷിം (27), ചേലമ്പ്ര പുതിയ കളത്തിൽ വീട്ടിൽ മുഹമ്മദ് ഷമീം (25) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്.
മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് ഗുണ്ടല്‍പേട്ട ഭാഗത്തുനിന്ന് വന്ന കെ.എൽ 02 ബി.ഇ 9783 നമ്പർ കാറിൽ കടത്തിയ 54.09 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വിൽപന, ഉപയോഗം എന്നിവ തടയാനായി ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍പരിധികളിലും ജില്ല അതിര്‍ത്തികളിലും പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ബത്തേരി എസ്.ഐ എം.പി. ഉദയകുമാർ, സീനിയർ സി.പി.ഒമാരായ പി.എം. ഷാജി, വരുൺ, ഷൈജു, എം. ജയൻ, സി.പി.ഒ രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഹാഷിമിന് തലപ്പുഴ പൊലീസ് സ്റ്റേഷനിലും, ഷമീമിന് കരിപ്പൂർ സ്റ്റേഷനിലും കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.