പഴം-പച്ചക്കറി ശീതീകരണശാല നോക്കുകുത്തി; പാഴാകുന്നത് ലക്ഷങ്ങൾ
text_fieldsസുൽത്താൻ ബത്തേരി: അമ്മായി പാലത്തെ ഹോർട്ടി കോർപിെൻറ ജില്ല സംഭരണ കേന്ദ്രത്തിൽ പഴം-പച്ചക്കറി ശീതീകരണശാല നോക്കുകുത്തിയായത് സർക്കാറിെൻറ ലക്ഷങ്ങൾ പാഴാക്കുന്നു. കർഷകരുടെ ക്ഷേമത്തിന് ചെലവഴിച്ച തുകകൊണ്ട് അവർക്ക് ഒരു ഗുണവും ലഭിക്കാത്ത അവസ്ഥയാണ്.
സംഭരണ കേന്ദ്രത്തിൽ നാല് ശീതീകരണ യൂനിറ്റുകളുണ്ട്. 45 ലക്ഷത്തോളം ചെലവിൽ 2016ൽ ആയിരുന്നു സ്ഥാപിച്ചത്. അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിെൻറ നേതൃത്വത്തിൽ ഉദ്ഘാടനം നടത്തിയതു ശേഷം അധികൃതർക്ക് താൽപര്യമില്ലാതായി.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കർഷകരിൽനിന്ന് സംഭരിക്കുന്ന ഉൽന്നങ്ങൾ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനമാണ് ശീതീകരണ യൂനിറ്റുകളിലുള്ളത്. വാഴക്കുല മുതൽ സകല ഉൽപന്നങ്ങളും സൂക്ഷിച്ചുവെക്കാം. അതിനായി ശീതീകരണ യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പ്രവർത്തനമില്ലാത്തതിനാൽ യന്ത്രങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പച്ചക്കറി വാങ്ങാൻ ഇവിടെ കച്ചവടക്കാർ എത്തുമായിരുന്നു. സംഭരിച്ച് വിൽക്കുമ്പോൾ നിശ്ചയിച്ച തുകക്ക് വിൽക്കാനുമാകുമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ സംഭരിക്കുന്ന പച്ചക്കറികൾ നിശ്ചിത സമയത്തിനുള്ളിൽ വിറ്റൊഴിവാക്കിയില്ലെങ്കിൽ കേടുവന്ന് നശിക്കും. അതു സാമ്പത്തിക നഷ്ടത്തിനും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.