മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ
text_fieldsസുൽത്താൻ ബത്തേരി: വ്യത്യസ്ത സംഭവങ്ങളിലായി എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ കോഴിക്കോട് നരിക്കുന്നേൽ വീട്ടിൽ ബിജിത്ത് ബിജുവിനെയാണ് (21) 2.34 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ബംഗളൂരു-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവന്റിവ് ഓഫിസർ കെ.പി. ലത്തീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സോമൻ, ഇ. അനൂപ് എന്നിവർ പങ്കെടുത്തു.
തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മേച്ചേരിക്കുന്നിൽനിന്ന് 0.21 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് പുളിയാവ് മാന്താത്തിൽ വീട്ടിൽ എം. അജ്മൽ (28) അറസ്റ്റിലായി. വയനാട് ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും തൊണ്ടർനാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. അബ്ദുൽ ഖാദർ, സിവിൽ പൊലീസ് ഓഫിസർ അജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.