ബത്തേരിയിൽ ഇന്റർനെറ്റിന് വേഗമില്ല; ഉപഭോക്താക്കൾ ഗതികേടിൽ
text_fieldsസുൽത്താൻ ബത്തേരി: വിവിധ കമ്പനികളുടെ ഇന്റർനെറ്റിന് വേഗം ഇല്ലാത്തത് സുൽത്താൻ ബത്തേരി നഗരത്തിൽ ഉപഭോക്താക്കളെ ഗതികേടിലാക്കുന്നു. ഉപഭോക്താക്കളുടെ ആധിക്യമാണ് വേഗം കുറയാൻ കാരണമെന്ന് ചില കമ്പനികൾ പറയുന്നത്. എന്നാൽ, മറ്റു കമ്പനികളിലേക്ക് മാറിയിട്ടും സമാനമാണ് അവസ്ഥ. കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.എൻ.എല്ലിന് നഗരത്തിൽ ഇന്റർനെറ്റ് വേഗം തീരെയില്ല.
3ജി, 4ജി എന്നിങ്ങനെ മാറിമാറിയാണ് മൊബൈലിൽ കാണിക്കുക. ഐഡിയ, വോഡഫോൺ സ്ഥിതിയും വ്യത്യസ്തമല്ല. സ്പീഡ് ഇല്ലാത്തതിനാൽ ഈ കമ്പനിയിൽനിന്ന് ജിയോയിലേക്ക് മാറിയവർ നിരവധിയാണ്. തമ്മിൽ ഭേമാണെങ്കിലും വിഡിയോയും മറ്റും കാണാനോ ഡൗൺലോഡ് ചെയ്യാനോ ഏറെനേരം മെനക്കെടേണ്ടതുണ്ട്. എയർടെല്ലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നിരക്ക് വർധിപ്പിച്ചതോടെ ഉപഭോക്താക്കൾ കഷ്ടപ്പെട്ടാണ് മാസാമാസം റീചാർജ് ചെയ്യുന്നത്. എന്നിട്ടും നെറ്റ്വർക്ക് നന്നാകാത്തതിൽ ഉപഭോക്താക്കൾ നിസ്സഹായരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.