ആളും ആരവവുമില്ലാതെ സുൽത്താൻ ബത്തേരി
text_fieldsസുൽത്താൻ ബത്തേരി: കണ്ടെയ്ൻമെൻറ് സോണായ ബത്തേരിയിൽ ഒരാഴ്ചയോളമായി 90 ശതമാനം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു.
രണ്ട് ബസ് സ്റ്റാൻഡുകളും വിജനമാണ്. കണ്ടെയ്ൻമെൻറ് സോൺ ശരിക്കും ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. മെഡിക്കൽ ഷോപ്, ബേക്കറി, പച്ചക്കറി, ചില സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകളിലെ പാർസൽ എന്നിവ മാത്രമാണ് ഇപ്പോഴുള്ളത്. വ്യാപാര സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ നഗരത്തിലേക്ക് ഇപ്പോൾ ആളുകളും എത്തുന്നില്ല.
ഏതാനും സ്വകാര്യ ബസുകൾ ഓടുന്നുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി സർവിസ് നിർത്തി. കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തിയിരുന്ന പാട്ടവയൽ, അമ്പലവയൽ, കരിപ്പൂര് ഭാഗങ്ങളിലുള്ളവർക്ക് അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യാൻ ഇപ്പോൾ പെടാപ്പാടുപെടണം.
അതേസമയം, സ്വകാര്യ വാഹനങ്ങൾ നിരവധി നഗരത്തിലെത്തുന്നുണ്ട്. വാഹനങ്ങൾ നിർബാധം കടത്തിവിട്ട് കച്ചവടക്കാരെ മാത്രം നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനെതിരെ വ്യാപാരികൾക്കിടയിൽ മുറുമുറുപ്പ് ഉണ്ടായിട്ടുണ്ട്. ഇത് നാലാം തവണയാണ് സുൽത്താൻ ബത്തേരി കണ്ടെയ്ൻമെൻറ് മേഖലയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.