മുത്തങ്ങയിൽ ഒന്നരക്കോടിയുടെ സ്വർണം പിടികൂടി
text_fieldsസുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നരക്കോടി വിലമതിക്കുന്ന സ്വർണം പിടികൂടി. ദ്രാവക രൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. കർണാടകയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത കൊടുവള്ളി സ്വദേശി ടി.സി. സഫീറലിയിൽ (31) നിന്നാണ് സ്വർണം പിടികൂടിയത്.
കുഴൽ രൂപത്തിലുള്ള ഫ്ലക്സ് പാക്കറ്റിൽ ഒളിപ്പിച്ച് അരയിൽ ബെൽറ്റുപോലെ ചുറ്റിയാണ് സ്വർണമിശ്രിതം കടത്തിക്കൊണ്ടുവന്നത്. പിടിച്ചെടുത്ത സ്വർണം മൈസൂരുവിൽനിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുവരുകയായിരുന്നു. വിദേശത്തുനിന്ന് എയർപോർട്ട് വഴി മൈസൂരുവിൽ എത്തിച്ചതാകാമെന്ന് സംശയിക്കുന്നു.
തുടർനടപടികൾക്കായി പ്രതിയെയും സ്വർണവും ജി.എസ്.ടി വകുപ്പിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി, പ്രിവൻറിവ് ഓഫിസർമാരായ രാജേഷ് കോമത്ത്, മനോജ് കുമാർ, എക്സൈസ് ഓഫിസർമാരായ കെ.വി. രാജീവൻ, കെ.എം. മഹേഷ്, വനിത ഓഫിസർമാരായ പ്രസന്ന, അനിത എന്നിവർ ഉൾപ്പെടുന്ന സംഘമാണ് സ്വർണം കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.