പാളാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കുന്നു
text_fieldsസുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ പാളാക്കര (17) വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള നടപടികള്‍ തുടങ്ങി. കരട് വോട്ടര്‍ പട്ടിക മേലുള്ള അവകാശവാദ അപേക്ഷകളും (ഫോറം 4) പരാതികളും (ഫോറം 6), വാര്‍ഡ്/പോളിങ് സ്റ്റേഷന് പരിധിയില്‍ നിന്നുള്ള സ്ഥാനമാറ്റം സംബന്ധിച്ച പരാതികളും (ഫോറം 7) ജനുവരി 21 നകം ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫിസറായ സുല്‍ത്താന്‍ ബത്തേരി നഗരസഭ സെക്രട്ടറിക്ക് നല്‍കണമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള യോഗ്യത തീയതി 2023 ജനുവരി ഒന്ന് ആണ്. യോഗ്യത തീയതിയിലോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുളളൂ. അന്തിമ വോട്ടര്‍പട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.