124ാമത് പുഷ്പമേളക്കുള്ള ഒരുക്കം തുടങ്ങി
text_fieldsഗൂഡല്ലൂർ: ഊട്ടി സസ്യോദ്യാനത്തിൽ നടക്കുന്ന 124ാമത് പുഷ്പമേളക്കുള്ള ഒരുക്കം തുടങ്ങി. പൂച്ചട്ടികൾ സന്ദർശന ഗാലറികളിൽ പ്രദർശനത്തിന് വെക്കുന്നതിന്റെ ഉദ്ഘാടനം ജില്ല കലക്ടർ എസ്.പി. അംറിത്ത്, ജില്ല പൊലീസ് മേധാവി ആശിഷ് റാവത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. ജില്ല കാർഷിക വകുപ്പിന്റെ കീഴിൽ മേയ് 20 മുതൽ അഞ്ചു ദിവസത്തെ പ്രദർശനമാണ് ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്നത്.
35,000 ചെടിച്ചട്ടികളിൽ പൂക്കളുടെ പേരുകൾ ഇംഗ്ലീഷ് നാമങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജെറോനിയ, സിനോറിയ, റെനാൻങ്കുലസ്, ഓറിയൻറൽ ലില്ലി, ആസിയാണ്ടൽ ലില്ലി, ഡേലിയ, പിട്യൂണിയ, ഇൻകോ മേരി ഗോൾഡ്, ബിക്കോണിയ, ഫ്രഞ്ച് മേരി ഗോൾഡ്, ഫാൻസി, ഫ്ലക്സ്, ജീനിയ, വയോള ഉൾപ്പെടെ 275 ഇനങ്ങളാണ് ചെടിച്ചട്ടികളിൽ പ്രദർശനത്തിനായി ഒരുക്കിവെക്കുന്നത്. ഇതിനുപുറമെ ഗാർഡനിൽ വിവിധ വർണങ്ങളിലുള്ള 5.5 ലക്ഷം പൂച്ചെടികളും പൂത്തുനിൽക്കുന്നുണ്ട്. പുറമേ പുതിയ ഗാർഡനിൽ 20,000 പുതിയ പൂക്കളുടെ വർണവിസ്മയ കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. ഹോർട്ടികൾച്ചർ ഉപഡയറക്ടർ ശിബിലമേരി, ഊട്ടി ആർ.ഡി.ഒ ദുരെസ്വാമി ഉൾപ്പെടെയുള്ള അധികൃതർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.