കോളിമൂലയിൽ മൊബൈൽ ടവറിനെതിരെ നാട്ടുകാർ
text_fieldsസുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ കോളിമൂലയിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗത്ത് ടവർ സ്ഥാപിച്ചാൽ ശക്തമായ സമരം നടത്തുമെന്ന് നാട്ടുകാരുടെ കൂട്ടായ്മ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോളിമൂല കവലക്കടുത്താണ് ടവർ സ്ഥാപിക്കുന്നത്.
പഞ്ചായത്തിലും പൊലീസിലും നാട്ടുകാർ പരാതി കൊടുത്തിരുന്നു. ടവറിന് അനുമതി നൽകിയിട്ടില്ലെന്നാണ് നെന്മേനി പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. ടവർ ജനവാസമില്ലാത്ത സ്ഥലത്ത് സ്ഥാപിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. സി.സി. പൗലോസ്, കെ.എൻ. ഗോപാലകൃഷ്ണൻ, കെ.ജി. വൈശാഖ്, എ.എച്ച്. ഷമീർ, ബിനോജ് ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.