ആൾ താമസമില്ലാത്ത വീട്ടിലെ സ്ഫോടനത്തിൽ അമ്പരന്ന് കാരക്കണ്ടി നിവാസികൾ
text_fieldsസുൽത്താൻ ബത്തേരി: കാരക്കണ്ടിയിൽ പഴയ സാഗർ തിയറ്ററിനടുത്താണ് ആൾ താമസമില്ലാത്ത വീടുള്ളത്. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസെന്ന് തോന്നിക്കുന്ന കോൺക്രീറ്റ് ഷെഡിനുള്ളിലാണ് വ്യാഴാഴ്ച ഉച്ചക്ക് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. പെരിന്തൽമണ്ണ സ്വദേശി രാധാകൃഷ്ണനാണ് വീടിെൻറ ഉടമ. പ്രവാസിയായ രാധാകൃഷ്ണൻ മുമ്പ് ഈ വീട് ഒരാൾക്ക് വാടകക്ക് കൊടുത്തിരുന്നു. അദ്ദേഹം വേറെ വീട്ടിലേക്ക് മാറിയതോടെ രണ്ട് വർഷമായി ആൾ താമസമില്ലാതെ കിടക്കുകയാണ്.
വീടും പരിസരവും കാടുപിടിച്ച നിലയിലാണ്. സ്ഫോടനം നടന്നതിന് ശേഷം പരിസരത്തൊക്കെ വെടിമരുന്നിെൻറ മണം വ്യാപിച്ചിരുന്നു. സാധാരണ പടക്കമാണോ, വീര്യം കൂടിയ ഇനത്തിൽപെട്ട മറ്റെന്തെങ്കിലും വസ്തുക്കളാണോ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുട്ടികൾ എന്തിന് ഷെഡിനകത്ത് കയറിയെന്നതും ദുരൂഹതയായി തുടരുന്നു. സ്ഫോടനത്തിന് ശേഷം കുട്ടികൾ 100 മീറ്റർ അകലെയുള്ള കുളത്തിനടുത്തേക്ക് ഓടിയെത്തി വെള്ളത്തിലേക്ക് ചാടിയെന്നും പരിസരവാസികൾ പറഞ്ഞു. പ്രളയത്തിന് ശേഷം വീടിന് ചെറിയ നാശം സംഭവിച്ചതായും അത് നന്നാക്കാത്തതുകൊണ്ടാണ് ആർക്കും വാടകക്ക് കൊടുക്കാതെ വീട് അടച്ചിട്ടതെന്നും ഉടമയുടെ ബന്ധു ചീരാൽ കഴമ്പ് സ്വദേശി 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.