ജീവനക്കാരുടെ കുറവ്, കെടുകാര്യസ്ഥത കേണിച്ചിറ ആശുപത്രിയിൽ രോഗികൾ വലയുന്നു
text_fieldsസുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറയിലെ സർക്കാർ ആശുപത്രിയിൽ രോഗികൾ വലയുന്നു. ജീവനക്കാരുടെ കുറവും കെടുകാര്യസ്ഥതയും രോഗികളെ വട്ടംകറക്കുകയാണ്. പനിക്കാലമായതിനാൽ രോഗികളുടെ വലിയ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്.
രാവിലെ എട്ടുമണിക്ക് മുമ്പ് രോഗികൾ എത്തും. എന്നാൽ, ഒമ്പത് മണി കഴിഞ്ഞാലെ ഇവിടെ ശീട്ട് കൊടുക്കാൻ തുടങ്ങൂ. ഒമ്പതരയോടെ ഒ.പി പരിശോധന തുടങ്ങും. ഏറെ നേരം കാത്തുനിന്ന് ശീട്ട് ലഭിച്ചവർക്ക് പ്രാഥമിക പരിശോധനയും കഴിഞ്ഞ് ഡോക്ടറുടെ റൂമിലെത്താൻ പിന്നെയും ഒരു മണിക്കൂറെങ്കിലും കാത്തുനിൽക്കണം.
ഒന്നോ രണ്ടോ ഡോക്ടർമാരാണ് സാധാരണ ഉണ്ടാകാറ്. ഇവർ വളരെ വേഗതയിൽ പരിശോധന പൂർത്തിയാക്കുമെങ്കിലും ഫാർമസിക്ക് മുമ്പിൽ പിന്നെയും ഏറെ നേരം കാത്തുനിൽക്കണം. ഫാർമസിയിൽ ഒരാൾ മാത്രമാണ് ജോലിക്കുള്ളത്. കുറഞ്ഞത് രണ്ട് ഫാർമസിസ്റ്റുകളെങ്കിലും ഉണ്ടെങ്കിലേ രോഗികളുടെ നീണ്ടനിരയും പ്രയാസവും ഒഴിവാക്കാനാകു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.