സ്റ്റേഡിയം റോഡിൽ അപകടക്കെണിയായി സ്ലാബുകൾ
text_fieldsപനമരം റോഡിൽനിന്ന് മീനങ്ങാടി സ്റ്റേഡിയത്തിലേക്കുള്ള റോഡിൽ തകർന്ന സ്ലാബ്
സുൽത്താൻ ബത്തേരി: താലൂക്കിലെ പ്രധാന സ്റ്റേഡിയമായ മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡർ സ്റ്റേഡിയത്തിലേക്ക് പോകുന്ന റോഡിലെ തകർന്നു കിടക്കുന്ന സ്ലാബുകൾ അപകടക്കെണിയാകുന്നു.
അടുത്തിടെ സ്റ്റേഡിയത്തിൽ നടന്ന ആവേശം സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.
അതിനുശേഷം പല കായിക മത്സരങ്ങളും ഇവിടെ നടന്നു. എന്നിട്ടും സ്റ്റേഡിയത്തിന്റെ പ്രാധാന്യം അധികൃതർ തിരിച്ചറിയുന്നില്ല.
തകർന്നു കിടക്കുന്ന സ്ലാബുകൾക്ക് മുകളിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്. പനമരം റോഡിൽ നിന്നും സ്റ്റേഡിയത്തിലേക്കുള്ള റോഡ് പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.