വിശ്വനാഥനെതിരെ സൂപ്പിയുടെ ആരോപണം: പ്രതിരോധവുമായി സി.പി.എം
text_fieldsസുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി കോഓപറേറ്റിവ് അർബൻ ബാങ്ക് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകനായ സൂപ്പി പള്ളിയാലിെൻറ ആരോപണനെതിരെ സി.പി.എം. അഴിമതിപ്പണം വീതം വെപ്പിൽ കെ.പി.സി.സി മുൻ സെക്രട്ടറിയും പിന്നീട് പാർട്ടി വിട്ട് സി.പി.എം സ്ഥാനാർഥിയുമായ എം.എസ്. വിശ്വനാഥനും പണം കൈപ്പറ്റിയെന്ന ആരോപണം സി.പി.എമ്മിനും തലവേദനയായിരുന്നു.
സുൽത്താൻ ബത്തേരി അർബൻ ബാങ്കുമായി ഒരു ബന്ധവുമില്ലാത്ത സൂപ്പിയുടെ ആരോപണം മറ്റാർക്കോ വേണ്ടിയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ പ്രതികരിച്ചു. വിശ്വനാഥൻ അഴിമതി നടത്തിയതായി വിശ്വസിക്കുന്നില്ല. മിനിറ്റ്സിൽ ഒപ്പിട്ടതായ രേഖകൾ സൂപ്പി കാണിക്കുന്നുണ്ട്. എന്നാൽ, ഇത് വിശ്വാസ യോഗ്യമല്ല. കെ.പി.സി.സി അംഗം പി.വി. ബാലചന്ദ്രൻ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കാര്യമായി പരിഗണിക്കാൻ കെ.പി.സി.സിയോ ഡി.സി.സിയോ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബാങ്ക് വിഷയം കത്തുന്നതിനിടയിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമം കെ.പി.സി.സി മരവിപ്പിച്ചു. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ ഇറക്കിയ പട്ടികയാണ് കെ.പി.സി.സി മരവിപ്പിച്ചത്. താഴെ തട്ടിൽ പുനഃസംഘടന നടക്കുന്നതിന് മുമ്പ് തിരക്കിട്ട് ബ്ലോക്ക് കമ്മിറ്റിയിലെ മാറ്റത്തിനാണ് ചില നേതാക്കൾ ശ്രമിച്ചത്. എന്നാൽ, ബ്ലോക്ക് കമ്മിറ്റിയിൽനിന്നും മുമ്പ് ചില ആളുകൾ കൊഴിഞ്ഞു പോയത് നികത്താനുള്ള ശ്രമമാണ് ഡി.സി.സി പ്രസിഡൻറ് നടത്തിയതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഉമ്മർ കുണ്ടാട്ടിൽ പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഡി.സി.സി, കെ.പി.സി.സിയുമായി പ്രശ്നം പറഞ്ഞുതീർത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.