വാകേരിയില്‍ തെരുവുനായ് ശല്യം രൂക്ഷം
text_fieldsസുല്‍ത്താന്‍ ബത്തേരി: വാകേരി- താഴത്തങ്ങാടി മേഖലകളില്‍ തെരുവുനായ് ശല്യം രൂക്ഷമായതോടെ ജനം ഭീതിയില്‍. പൂതാടി പഞ്ചായത്തിലെ 10, 11, 12, 13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന താഴത്തങ്ങാടി, മൂടകൊല്ലി, കല്ലൂര്‍കുന്ന് എന്നിവിടങ്ങളില്‍ രാപ്പകൽ വ്യത്യാസമില്ലാതെയാണ് തെരുവുനായ്ക്കൾ വിഹരിക്കുന്നത്. ഇതുകാരണം കുട്ടികളെ പുറത്തു വിടാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്.
രാവിലെ മദ്റസയില്‍ പോകുന്ന വിദ്യാര്‍ഥികളാണ് തെരുവുനായ് ഭീതി കാരണം ഏറെ വലയുന്നത്. രാത്രി കൂട്ടമായി വിഹരിക്കുന്ന തെരുവുനായ്ക്കള്‍ റോഡിലും കടത്തിണ്ണകളിലുമൊക്കെയാണ് തമ്പടിക്കുന്നത്. പഞ്ചായത്ത് ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.