ലഹരിക്കെതിരെ വിദ്യാർഥികളുടെ ഹ്രസ്വചിത്രം
text_fieldsസുൽത്താൻ ബത്തേരി: ലഹരിവിരുദ്ധ പ്രചാരണവുമായി ഹൃസ്വചിത്രമൊരുക്കി ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ എജ്യു ടി.വിയും എസ്.പി.സി യൂനിറ്റും സംയുക്തമായി തയാറാക്കിയ ഡാർക്ക്നെസ് എന്ന പേരിലുള്ള ഹ്രസ്വചിത്രമാണ് പുറത്തിറങ്ങിയത്.
വിദ്യാർഥികൾ ലഹരിക്ക് അടിമപ്പെടുന്ന സാഹചര്യങ്ങൾ വിവരിക്കുന്ന ഹ്രസ്വചിത്രം ലഹരിയിലേക്ക് പുതിയ കണ്ണികൾ ചേർക്കപ്പെടുന്നതിനെക്കുറിച്ചും ദൃശ്യവത്കരിച്ചിട്ടുണ്ട്. ആരും ഏത് നിമിഷവും ലഹരിയുടെ കയത്തിൽ അകപ്പെടാമെന്ന മുന്നറിയിപ്പ് നൽകുകയാണ് ചിത്രത്തിലൂടെ വിദ്യാർഥികൾ. പൂർണമായും വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ചിത്രം തയാറാക്കിയത്.
അധ്യാപകനായ ജോർജ് ചീരാൽ ആണ് രചനയും സംവിധാനവും നിർവഹിച്ചത്. അബ്ദുൽ അലി (ക്യാമറ, എഡിറ്റിങ്), സിദ്ദീഖ് ചീരാൽ (കാമറ അസിസ്റ്റന്‍റ്), ഇജാസ് ഖാൻ (സാങ്കേതികസഹായം) എന്നിവരാണ് അണിയറിയിൽ പ്രവർത്തിച്ചത്. ജയസജീവ്, ജസ്റ്റിൻ റാഫേൽ, ഇബ്രായി തുടങ്ങിയ അധ്യാപകരും അഭിയ കെ. ബാബു, മിദ്ഹ ഫാത്തിമ, സോഫിയ, ഷബ് നാസ്, ഡബിൽ ഹുസൈൻ, നിവേദ്കൃഷ്ണ എന്നിവരാണ് അഭിനയിച്ചത്. യൂട്യൂബിലാണ് ചിത്രം റീലിസ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.