നടപടി കർശനമാക്കി തമിഴ്നാട്; നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം
text_fieldsസുൽത്താൻ ബത്തേരി: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി നീലഗിരി ജില്ലയിൽ കർശന പരിശോധന. വയനാട്ടിൽനിന്ന് എത്തുന്നവരോട് ഒരു ദാക്ഷിണ്യവുമില്ലാതെ ശക്തമായ നടപടികളാെണടുക്കുന്നത്. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
താളൂർ, കക്കുണ്ടി, പാട്ടവയൽ, നമ്പ്യാർകുന്ന് എന്നിവയാണ് തമിഴ്നാട്ടിൽനിന്നും വയനാട്ടിലേക്ക് കടക്കാനുള്ള പ്രധാന ചെക് പോസ്റ്റുകൾ. എല്ലായിടത്തും വയനാട്ടിൽനിന്നും ആളുകൾ പോകുന്നതിനെ തടയുകയാണ്. തഹസിൽദാർ ഉൾപ്പെടെ റവന്യൂ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് നിയന്ത്രണം കർശനമാക്കുന്നത്.
അയ്യൻകൊല്ലി, എരുമാട് ഭാഗങ്ങളിൽനിന്നും സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ ഇടങ്ങളിലേക്ക് ജോലിക്കെത്തുന്നവർ നിരവധിയാണ്.
രാവിലെ ചെക് പോസ്റ്റ് കടന്നാൽ വൈകീട്ട് തിരിച്ച് ചെല്ലുമ്പോൾ അങ്ങോട്ട് കയറ്റാൻ മടിക്കുകയാണ്. തമിഴ്നാട് അതിർത്തികളിൽ താമസിക്കുന്ന നൂറുകണക്കിന് മലയാളികൾ ഇതോടെ പ്രതിസന്ധിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.