വീടുകളിൽ കവർച്ച: മലപ്പുറം സ്വദേശി പിടിയിൽ
text_fieldsസുൽത്താൻ ബത്തേരി: ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തുന്ന പിടികിട്ടാപ്പുള്ളികളിൽ ഒരാൾ പിടിയിൽ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി അബ്ദുൽ കരിം (38) ആണ് സുൽത്താൻ ബത്തേരി പൊലീസിെൻറ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതി വലയിലായത്.
പകൽ കാറിൽ കറങ്ങി ആളില്ലാത്ത വീടുകൾ കണ്ടുവെക്കും. രാത്രി 12ന് ശേഷം കവർച്ച നടത്തുകയാണ് പതിവ്. പണവും സ്വർണവും മാത്രമേ എടുക്കു.
കാൽ കോടിയോളം രൂപയും 70 പവൻ സ്വർണവും ബത്തേരി മേഖലയിൽനിന്ന് കവർന്നിട്ടുണ്ട്. സി.സി.ടി.വിയുള്ള വീടുകളിൽ നിന്നും വിഡിയോ റെക്കോഡ് ചെയ്യുന്ന ഡിജിറ്റൽ വിഡിയോ റെക്കോഡർ നശിപ്പിക്കുന്നതിനാൽ തെളിവുകൾ ലഭിക്കാറില്ല.
ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പാടി, പുത്തൻകുന്ന്, നായ്ക്കട്ടി, മൂലങ്കാവ്, നൂൽപ്പുഴ സ്റ്റേഷൻ പരിധിയിലെ മാടക്കര, മലങ്കര, മീനങ്ങാടിയിലെ കോളേരി, പുൽപള്ളിയിലെ സുരഭിക്കവല എന്നിവിടങ്ങളിലൊക്കെ ഇവർ കവർച്ച നടത്തിയിട്ടുണ്ട്. വയനാട്ടിൽ മാത്രം12 കേസുകളാണുള്ളത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ സ്റ്റേഷനുകളിൽ കേസുണ്ട്. കൂട്ടുപ്രതി അബ്ദുല്ലത്തീഫിനായി അന്വേഷണം ഊർജിതമാക്കി.
സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൻ, നൂൽപ്പുഴ ഇൻസ്പെക്ടർ മുരുകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.