ബത്തേരിയിൽ തെരുവുനായുടെ കടിയേറ്റ് മൂന്നുപേർക്ക് പരിക്ക്
text_fieldsസുൽത്താൻ ബത്തേരി: തെരുവുനായുടെ കടിയേറ്റ് സുൽത്താൻ ബത്തേരിയിൽ മൂന്നുപേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സുനിൽ (40), പുത്തൻകുന്ന് സ്വദേശി ബിനിൽ ബാബു (21), മൂന്നാം മൈൽ സ്വദേശി വിഷ്ണു (20) എന്നിവർക്കാണ് കടിയേറ്റത്.
നഗരത്തിെൻറ ഹൃദയഭാഗമായ സ്വതന്ത്ര മൈതാനിയിൽ വെച്ചാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. എല്ലാവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നഗരത്തിൽ തെരുവു നായ്ക്കളുടെ ആക്രമണം ഇടക്കിടെ ആവർത്തിക്കുകയാണ്. നായ്ക്കൾ ഇല്ലാത്ത ഭാഗമില്ല.
ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന നായ്ക്കളുടെ എണ്ണം നൂറോളം വരുമെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് ബസ്സ്റ്റാൻഡുകളിലും നായ്ക്കൾ വിഹരിക്കുന്നു.
കോട്ടക്കുന്ന് മുതൽ സെൻറ് മേരീസ് കോളജ് റോഡിൽ ഏതു സമയവും നായ്ക്കൂട്ടം ഉണ്ടാകും. കഴിഞ്ഞവർഷം കോട്ടക്കുന്നിൽ നിരവധി ആളുകളെ തെരുവുനായ് കടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.