ചൂരിമലയിലും കൂടുവെച്ചു; വാകേരിയിൽ കൂട്ടിൽ കുടുങ്ങാതെ കടുവ
text_fieldsസുൽത്താൻ ബത്തേരി: കടുവ സാന്നിധ്യമുള്ള കൊളഗപ്പാറയിലെ ചൂരിമലയിൽ കൂടുവെച്ചു. തിങ്കളാഴ്ച രാത്രിയാണ് ഇവിടെ കൂട് എത്തിച്ചത്. കടുവ കൊന്ന പോത്തിന്റെ ജഡമാണ് ഇരയായി വെച്ചിട്ടുള്ളത്. അതേസമയം, വാകേരി മൂടക്കൊല്ലിയിൽ മൂന്നു കൂടുകളാണ് പന്നിഫാമിന് സമീപം സ്ഥാപിച്ചത്. ഈ മേഖലയിൽ എത്ര കടുവകളുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒന്നിൽ കൂടുതൽ ഉണ്ടാകാമെന്ന് നാട്ടുകാർ പറയുമ്പോൾ ഒരു പെൺകടുവ മാത്രമാണ് പ്രദേശത്ത് തങ്ങുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. ഈ കടുവ പന്നിയെ കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊളഗപ്പാറ ചൂരിമല ഭാഗം കഴിഞ്ഞവർഷം കടുവ താണ്ഡവമാടിയ പ്രദേശമാണ്. നിരവധി വളർത്തുമൃഗങ്ങളെ ഈ ഭാഗത്ത് കടുവകൾ കൊന്നിരുന്നു. മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ നിന്നുള്ള കടുവകളാണ് ചൂരിമല ഭാഗത്ത് എത്തുന്നതെന്ന് വ്യക്തമായിരുന്നു. അതിനാൽ കഴിഞ്ഞ ദിവസം കൂടു സ്ഥാപിച്ചത് എസ്റ്റേറ്റിനോട് ചേർന്നുള്ള തോട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.