Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightനായ്ക്കട്ടി ഭാഗത്ത്...

നായ്ക്കട്ടി ഭാഗത്ത് കടുവ എത്തിയതായി സൂചന

text_fields
bookmark_border
നായ്ക്കട്ടി ഭാഗത്ത് കടുവ എത്തിയതായി സൂചന
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ നാ​യ്ക്ക​ട്ടി ഭാ​ഗ​ത്ത് ക​ടു​വ എ​ത്തി​യ​താ​യി സൂ​ച​ന. ദേ​ശീ​യ പാ​ത​യി​ലൂ​ടെ ക​ടു​വ ന​ട​ന്ന് പോ​കു​ന്ന വി​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

കു​ട്ടി​ക്ക​ടു​വ​യാ​ണെ​ന്നും കൈ​ക്ക് ചെ​റി​യ പ​രി​ക്കു​ള്ള​താ​യും ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ണ്. റോ​ഡ​രി​കി​ലൂ​ടെ ഓ​ടു​ന്ന ക​ടു​വ തൊ​ട്ട​ടു​ത്തു​ള്ള തോ​ട്ട​ത്തി​ലേ​ക്ക് ക​യ​റു​ന്നത് വീഡിയോയിൽ കാണാം.

ക​ഴി​ഞ്ഞ 18ന് ​മ​ന്ദം​കൊ​ല്ലി​യി​ൽ കു​ഴി​യി​ൽ വീ​ണ ക​ടു​വ​ക്കു​ട്ടി​യെ പി​ന്നീ​ട് കു​പ്പാ​ടി കാ​ട്ടി​ൽ തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു. ഈ ​ക​ടു​വ അ​മ്മ​ക്ക​ടു​വ​യു​ടെ അ​ടു​ത്തെ​ത്തി​യ​താ​യി വ​നം​വ​കു​പ്പ് പ​റ​യു​മ്പോ​ൾ അ​ങ്ങ​നെ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യും മ​ന്ദം​കൊ​ല്ലി​യി​ലെ നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. അ​ന്ന് കു​ഴി​യി​ൽ വീ​ണ ക​ടു​വ​യാ​ണോ നാ​യ്ക്ക​ട്ടി ഭാ​ഗ​ത്ത് എ​ത്തി​യ​തെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. 64, ഇ​ല്ലി​ച്ചു​വ​ട്, മൂ​ല​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ജ​നം ആ​ശ​ങ്ക​യി​ലാ​ണ്.

അ​തേ​സ​മ​യം, മ​ന്ദം​കൊ​ല്ലി​യി​ൽ ക​ടു​വ​ക്കു​ട്ടി കു​ഴി​യി​ൽ വീ​ണ ഭാ​ഗ​ത്ത് അ​മ്മ​ക്ക​ടു​വ​യു​ടേ​തെ​ന്ന് തോ​ന്നി​ക്കു​ന്ന മു​ര​ൾ​ച്ച പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വി​ടെ വ​നം വ​കു​പ്പ് കാ​വ​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger
News Summary - tiger reached at naykkatti
Next Story