ബി.ജെ.പി യോഗം നാളെ: രാജിവെച്ചവരെ അനുനയിപ്പിക്കും; പുറത്താക്കിയവരെ സഹകരിപ്പിക്കില്ല
text_fieldsസുൽത്താൻ ബത്തേരി: കോഴ വിവാദത്തെത്തുടർന്ന് ബി.ജെ.പിയുടെ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കാൻ ബുധനാഴ്ച യോഗം ചേരുന്നു. രാജിവെച്ചവരെ അനുനയിപ്പിച്ച് കൂടെ നിർത്തുകയാണ് ഉദ്ദേശ്യമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. എന്നാൽ, അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കിയവരെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള സാധ്യത ഇല്ലെന്നാണറിയുന്നത്.
യുവമോർച്ച ഭാരവാഹികളായ ദീപു പുത്തൻപുരയിൽ, ലീലിൽ കുമാർ എന്നിവരെയാണ് ബി.ജെ.പി നേതൃത്വം സ്ഥാനങ്ങളിൽനിന്നു നീക്കിയത്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ബി.ജെ.പി, യുവമോർച്ച, മഹിള മോർച്ച, സേവാഭാരതി ഭാരവാഹികൾ രാജിവെച്ചത്. ഇത് പാർട്ടിയുടെ നിലനിൽപിന് വലിയ ഭീഷണി ഉണ്ടാക്കിയതോടെയാണ് അനുരഞ്ജന ചർച്ചകൾ കഴിഞ്ഞ ഏതാനും ദിവസമായി സജീവമായത്. അന്തിമ നീക്കമെന്ന നിലയിലാണ് ബുധനാഴ്ചത്തെ യോഗം.
ജില്ല ജനറൽ സെക്രട്ടറിയായ പ്രശാന്ത് മലവയലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളുടെ ചുക്കാൻ പിടിച്ചത്. കോഴ ആരോപണത്തിൽ സുൽത്താൻ ബത്തേരിയിലെ പ്രധാന കണ്ണിയായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതും ഇദ്ദേഹത്തെയാണ്. ക്രൈംബ്രാഞ്ച് രണ്ടു തവണ പ്രശാന്തിനെ ചോദ്യംചെയ്തു. ഫോൺ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.