ഒരു വീട് അടച്ചപ്പോള്‍ ആയിരം വീടുകള്‍ തനിക്കായി തുറന്നു –രാഹുല്‍ ഗാന്ധി
text_fieldsസുൽത്താൻ ബത്തേരി: മോദി സര്‍ക്കാര്‍ തന്നെ ഭവനരഹിതനായി മാറ്റിയെങ്കിലും കേരളത്തിലെ ആയിരക്കണക്കിന് വീടുകള്‍ തനിക്കായി തുറന്നിട്ടിരിക്കുന്നതിനാൽ അനാഥത്വം തോന്നുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ കെ.പി.സി.സിയുടെ ദ്വിദിന നേതൃ സംഗമത്തിൽ ഓണ്‍ലൈനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം തനിക്ക് രണ്ടാമത്തെ വീടാണ്.
എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അഖിലേന്ത്യ തലത്തില്‍ പോലും മാതൃകയാണ്. കോണ്‍ഗ്രസിന് മാത്രമേ ബി.ജെ.പിയെയോ മറ്റേതെങ്കിലും പാര്‍ട്ടിയെയോ ശക്തമായി നേരിടാന്‍ സാധിക്കുകയുള്ളൂ. അവരെല്ലാം ഏതെങ്കിലും വിഭാഗത്തെയോ പ്രദേശത്തെയോ മാത്രം പ്രതിനിധാനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് എല്ലാവരെയും പ്രതിനിധീകരിക്കുന്നുവെന്നതാണ് മൗലികമായ വ്യത്യാസം. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണ രീതിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാനുണ്ട്. ദേശീയ നേതാക്കള്‍ മുതല്‍ എല്ലാവര്ക്കും അവിടെ വ്യക്തമായ റോള്‍ ഉണ്ടായിരുന്നു. എല്ലാവരും അവിടെ ഒരേ ശബ്ദത്തില്‍ സംസാരിച്ചു. കോണ്‍ഗ്രസിന്റെ അടുക്കും ചിട്ടയുമുള്ള പ്രചാരണത്തെ ബി.ജെ.പിക്ക് നേരിടാനായില്ല. പാവപ്പെട്ടവരും സമ്പന്നരും തമ്മില്‍ പോരാട്ടം നടക്കുമ്പോള്‍ കോണ്‍ഗ്രസ് പാവപ്പെട്ടവരോടൊപ്പമാണ്.
എം.എല്‍.എമാരായ മാത്യു കുഴല്നാടന്, സണ്ണിജോസഫ്, ഉമ തോമസ്, മുന്‍ മന്ത്രി കെ.സി. ജോസഫ്, വി.ടി. ബല്‍റാം, പഴകുളം മധു, ഷാനിമോള്‍ ഉസ്മാന്, കെ.എ. തുളസി എന്നിവർ രാഹുല്‍ ഗാന്ധിയുമായി ആശയവിനിമയം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.