കൃഷിയിടം നശിപ്പിച്ച് വന്യ മൃഗങ്ങൾ; ഗത്യന്തരമില്ലാതെ കർഷകൻ ചെയ്തത്
text_fieldsസുൽത്താൻ ബത്തേരി: വനം വകുപ്പ് അധികൃതരുടെ ശ്രദ്ധക്ക്...!!
കാട്ടിലെ മൃഗങ്ങളെ കാട്ടിൽ നിറുത്തുക. എെൻറ കൃഷിയിടത്തിൽ വിവിധ കൃഷികൾ ഞാൻ ചെയ്യുന്നുണ്ട്. മരുന്ന് തളിച്ചിട്ടുണ്ട്. എെൻറ കൃഷിയിടത്തിൽ വന്യ മൃഗങ്ങൾ കയറി, അവക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഞാനോ എെൻറ കുടുംബമോ ഉത്തരവാദികളായിരിക്കുന്നതല്ല. --- എസ്. ബിനോയ്, മണിമല
നടവയൽ ഗ്രാമത്തിലെ ബിനോയ് എന്ന കർഷകൻറെ കൃഷിയിടത്തിൽ സ്ഥാപിച്ച ബോർഡാണിത്. വന്യ മൃഗങ്ങളുടെ ശല്യം മൂലം ഗത്യന്തരമില്ലാതെ എഴുതേണ്ടി വന്ന മുന്നറിയിപ്പ്. കൂടെ ബിനോയ് വനം വകുപ്പിന് പരാതിയും നൽകിയിട്ടുണ്ട്. വാഴയടക്കമുള്ള കൃഷിയും പ്ലംബിങ് വർക്കുകളും മൃഗങ്ങൾ നശിപ്പിച്ച വകയിൽ ഒന്നരലക്ഷം രൂപക്ക് മുകളിലാണ് നഷ്ടം സംഭവിച്ചത്. കൃഷിയിടത്തിൽ മൃഗങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച ഫെൻസിങ് നശിപ്പിച്ച് അകത്ത് കയറിയതിന് ശേഷമായിരുന്നു വിളയാട്ടം. ആനയും പന്നിയും മയിലും കുരങ്ങും മാനുകളുമാണ് പ്രധാന ശല്യക്കാരെന്നും ബിനോയ് മാധ്യമം ഒാൺലൈനിനോട് പറഞ്ഞു.
കാലങ്ങളായി ഇൗ പ്രദേശത്ത് വ്യാപകമായ വന്യ മൃഗ ശല്യമുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ബിനോയ്യുടെ തന്നെ തോട്ടം പൂർണ്ണമായും മൃഗങ്ങൾ നശിപ്പിച്ചിരുന്നു. 60ന് മുകളിൽ തെങ്ങുകളടക്കം സർവ്വതും നശിച്ചതോടെ ആറ് ലക്ഷം രൂപ ലോണെടുത്താണ് ഫെൻസിങ് സ്ഥാപിച്ച് രണ്ടേമുക്കാൽ ഏക്കർ തോട്ടം പുതുക്കി പണിത് വാഴയും മറ്റും നട്ടത്. എന്നാൽ, വീണ്ടും ദുരന്തം ആവർത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.