കൊയ്തെടുക്കാനായ നെൽവയലിൽ കാട്ടാനയുടെ വിളയാട്ടം
text_fieldsസുൽത്താൻ ബത്തേരി: കൊയ്തെടുക്കാനായ നെൽവയലിൽ കാട്ടാനയുടെ വിളയാട്ടം. നൂൽപുഴ പഞ്ചായത്തിലെ മാറോട്, കല്ലുമുക്ക്, മമ്മദം പാളി, ശരകുനി തുടങ്ങിയ സ്ഥലങ്ങളിലെ പത്തോളം വരുന്ന കർഷകരുടെ കൊയ്തെടുക്കാൻ പാകമായ നെല്ലാണ് കാട്ടാന കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചത്.
ഈ പ്രദേശങ്ങളിലെ കൃഷിക്കാരായ ദീപ ഷാജി, സി. പി. ബേബി, തണ്ണിക്കോട് പത്തു, തണ്ണിക്കോട് തോമസ്, വാഴപ്പള്ളി ബേബി, ചുള്ളൊപ്പള്ളി പോൾ, ചുള്ളൊപ്പള്ളി വർഗീസ്, മേലെമാറോട് രാജു, സുബ്രഹ്മണ്യൻ, കുഞ്ഞിരാമൻ എന്നിവരുടെ നെൽവയലുകളാണ് കാട്ടാന നശിപ്പിച്ചത്.
കാട്ടാന നശിപ്പിച്ച നെൽവയലുകൾ കിസാൻ സഭ നേതാക്കൾ സന്ദർശിച്ച് കർഷകരുമായി സംസാരിച്ചു. സംഭവത്തിൽ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വയലിനോട് ചേർന്ന് കിടക്കുന്ന വനപ്രദേശങ്ങളിലെ അടിക്കാട് വെട്ടിമാറ്റുക, പ്രദേശത്ത് രാത്രികാലങ്ങളിൽ ശക്തമായ പട്രോളിങ് ഏർപ്പെടുത്തുക, വാച്ചർമാരെ ഏർപ്പെടുത്തി ശേഷിക്കുന്ന നെല്ലിലേക്ക് ആന ഇറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.
അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സ്ഥലം സന്ദർശിച്ച അഖിലേന്ത്യകിസാൻ സഭ ജില്ല പ്രസിഡന്റ് പി.എം. ജോയി, നേതാക്കളായ കെ. പി അസൈനാർ, ഷാജി വാകേരി, കെ. ജി. തങ്കപ്പൻ,പി. ജി. സോമനാഥൻ, ഡിഗോൾ, അനിൽ സ്റ്റീഫൻ, സി. പി. ബേബി, ഷൈൻ ബാബു തുടങ്ങിയവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.