പള്ളിവയലിൽ കാട്ടാന ശല്യം രൂക്ഷം
text_fieldsസുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിലെ പള്ളിവയൽ, വടക്കനാട് പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് നിരവധി കർഷകർ. സന്ധ്യ മയങ്ങുന്നതോടെ ഒറ്റക്കും കൂട്ടമായും എത്തുന്ന കാട്ടാന നേരം പുലർന്ന ശേഷമാണ് തിരിച്ചുപോകുന്നത്.
വീടിനു സമീപമെത്തുന്ന കാട്ടാനകൾ സമീപത്തെ മരങ്ങൾ തള്ളി മറിച്ചിടുന്നത് വീടുകൾക്ക് ഭീഷണിയാവുന്നുണ്ട്. കഴിഞ്ഞദിവസം പള്ളിവയലിൽ വെള്ളക്കെട്ട് രവീന്ദ്രന്റെ കൃഷിയിടത്തിലൂടെ കയറിയിറങ്ങിയ കാട്ടാന വലിയ നാശം വരുത്തി. കാട്ടാനകൾ കൃഷിനശിപ്പിച്ച നൂറുകണക്കിന് കർഷകരാണ് പള്ളിവയൽ, വടക്കനാട് മേഖലകളിലുള്ളത്.
പതിറ്റാണ്ടുകളായി ആന ശല്യം തുടരുന്നതിനാൽ മേഖലയിൽ നെൽകൃഷി ഉൾപ്പെടെയുള്ള കർഷകർ കൃഷി ചെയ്യാത്ത അവസ്ഥയുമുണ്ട്. കൃഷി ഇറക്കിയാൽ കാട്ടാന നശിപ്പിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് പല കർഷകരും കൃഷിയിൽനിന്ന് പിൻവാങ്ങുന്നത്. വരയോരത്ത് കാട്ടാന പ്രതിരോധ കിടങ്ങ്, വൈദ്യുതി വേലി എന്നിവയൊക്കെ ഉണ്ടെങ്കിലും ഒന്നും ഫലവത്താവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.