ഷഹല ഷെറിന്റെ ഓർമയിൽ സർവജന സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു
text_fieldsസുൽത്താൻ ബത്തേരി: ക്ലാസ് മുറിയിലെ മാളത്തിൽനിന്ന് പാമ്പുകടിയേറ്റ് മരിച്ച വിദ്യാർഥിനി ഷഹല ഷെറിെൻറ ഓർമയിൽ ഗവ. സർവജന ഹൈസ്കൂളിൽ പുതിയ കെട്ടിട ശിലാസ്ഥാപനം. ബുധനാഴ്ച രാവിലെയായിരുന്നു ചടങ്ങുകൾ.
നഗരസഭ ചെയർമാൻ ടി. എൽ. സാബു ശിലാസ്ഥാപനം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. സഹദേവൻ അധ്യക്ഷതവഹിച്ചു.
രണ്ടു കോടി രൂപയാണ് പുതിയ കെട്ടിടത്തിന് ചെലവാക്കുന്നത്.
ഷഹലയുടെ ക്ലാസ് മുറി പ്രവർത്തിച്ച കെട്ടിടം ഉണ്ടായിരുന്ന സ്ഥാനത്താണ് പുതില കെട്ടിടം ഉയരുക. 9,000 ചതുരശ്ര അടിയാണ് വിസ്തൃതി. 10 ക്ലാസ് മുറികൾ, 16 ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവയുണ്ടാകും. ലിഫ്റ്റും കെട്ടിടത്തിലൊരുക്കും. കിഫ്ബി ഫണ്ട് ലഭ്യമാകുന്നതോടെ മൂന്നാം നിലയും നിർമിക്കും.
ഷഹലയുടെ മരണം വിവാദമായ സമയത്ത് സർവജന സ്കൂൾ സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് പുതിയ കെട്ടിടം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.