ദൃശ്യവിരുന്നൊരുക്കി അട്ടമലയിലെ സൂര്യാസ്തമയം
text_fieldsമേപ്പാടി: അട്ടമലക്കുന്നുകൾക്കു മേലെ വിദൂരതയിലെ സൂര്യാസ്തമയം സഞ്ചാരികൾക്ക് ദൃശ്യവിരുന്നാകുന്നു. അസ്തമയം കാണാൻ ദിവസവും അനേകം സഞ്ചാരികളെത്തുന്നു. ചുറ്റിലും പൊൻപ്രഭ വിതറി കുന്നുകൾക്കപ്പുറത്തേക്ക് സൂര്യൻ മെല്ലെ താഴ്ന്ന് മറയുന്നത് ലൗ വാലിയിലെ വ്യൂ പോയന്റിൽനിന്ന് കണ്ടാസ്വദിച്ചാണ് ചൂരൽമല ഭാഗത്ത് എത്തുന്ന വിനോദസഞ്ചാരികൾ മടങ്ങുന്നത്.
കേട്ടറിഞ്ഞ് ദിനേന കൂടുതൽ പേർ ഇവിടേക്ക് എത്തുന്നുണ്ട്. പരിസരത്തെ റിസോർട്ടുകളിൽ താമസിക്കുന്നവരും സൂര്യാസ്തമയം കാണാൻ എത്തുന്നുണ്ട്.
ചൂരൽമലയിൽനിന്ന് തേയില കുന്നുകൾക്കിടയിലൂടെ സ്വച്ഛമായ നീലാകാശത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് അട്ടമലയിലേക്കുള്ള വാഹനയാത്ര മറക്കാനാവാത്ത അനുഭവമാണ്. വാഹനം നിർത്തി നൂറു മീറ്റർ നടന്നാൽ ലൗ വാലി വ്യൂ പോയന്റിലെത്താം.
അവിടെനിന്ന് നോക്കിയാൽ വിശാലമായി പരന്നുകിടക്കുന്ന തേയിലക്കുന്നുകളുടെ നയനാനന്ദ കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.