വൃത്തിയുടെ നഗരത്തിന് സ്വരാജ് പുരസ്കാരം
text_fieldsകൽപറ്റ: വൃത്തിയുടെ നഗരമെന്ന പേരില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ സുൽത്താൻ ബത്തേരി നഗരസഭക്ക് സ്വരാജ് ട്രോഫി പുരസ്കാരം. മികച്ച നഗരസഭക്ക് തദ്ദേശ വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാനതല പുരസ്കാരമാണ് ബത്തേരി കരസ്ഥമാക്കിയത്. തിരൂരങ്ങാടി നഗരസഭക്കാണ് രണ്ടാം സ്ഥാനം.
ആസൂത്രണ മികവിെൻറയും ഭരണ നിര്വഹണത്തിെൻറയും അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്നത്. 118 പോയന്റ് നേടിയാണ് സുൽത്താൻ ബത്തേരി ഒന്നാം സ്ഥാനത്തെത്തിയത്. മികച്ച ത്രിതല പഞ്ചായത്തുകള്‍ക്ക് നല്കുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഈ വര്‍ഷം മുതലാണ് നഗരസഭകള്‍ക്കും കോർപറേഷനുകള്‍ക്കും കൂടി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ജില്ലതലത്തില്‍ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തിന് 129 പോയന്റ് നേടിയ മീനങ്ങാടി ഒന്നാം സ്ഥാനവും 124 പോയന്റ് നേടി തരിയോട് രണ്ടാം സ്ഥാനവും നേടി. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് പുലര്‍ത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്കുന്ന മഹാത്മ പുരസ്കാരത്തിന് ജില്ലതലത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തും മീനങ്ങാടി ഗ്രാമ പഞ്ചായത്തും അര്‍ഹരായി. 65 പോയന്റ് നേടിയാണ് ഇരു പഞ്ചായത്തുകളും പുരസ്കാരം കരസ്ഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.