എം.എൽ.എയും മുൻ എം.എൽ.എയും തമ്മിലൊരു 'പോരാട്ടം'
text_fieldsകൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ 'നേർക്കുനേർ മുട്ടേണ്ട'തായിരുന്നു ഇരുവരും. ആ പോരാട്ടം ഒഴിഞ്ഞുപോയെങ്കിലും ഇക്കുറി പക്ഷേ, ഇരുവർക്കും ഒഴിഞ്ഞുമാറാനായില്ല.
റഫറിയുടെ റോളിൽ നിർബന്ധിച്ച് നടൻ അബൂസലീമും കാണികളായി കൈയടിച്ച് ജില്ല ഒളിമ്പിക് ഗെയിംസ് സംഘാടകരും താരങ്ങളും ചുറ്റും കൂടിയപ്പോൾ അങ്കത്തട്ടൊരുങ്ങി. അവിടെ പഞ്ചഗുസ്തി മത്സരത്തിന്റെ കളത്തിൽ എം.എൽ.എ ടി. സിദ്ദീഖും മുൻ എം.എൽ.എ സി.കെ. ശശീന്ദ്രനും 'കൈകോർത്തു'.
ജില്ല ഒളിമ്പിക് ഗെയിംസ് പഞ്ചഗുസ്തി മത്സരവേദിയിലാണ് എം.എൽ.എയും മുൻ എം.എൽ.എയും പോരടിച്ചത്. റഫറിയായി അബൂസലീം ചുക്കാൻപിടിച്ചപ്പോൾ മത്സരിക്കാൻ ഇരുവർക്കും സമ്മതം. നിയമങ്ങൾ ലളിതമായി അബൂസലീം പറഞ്ഞുനൽകി. തമാശ നിറഞ്ഞ അന്തരീക്ഷത്തിൽ ഇരുവരും ഗുസ്തി പിടിച്ചപ്പോൾ തുല്യശക്തികളുടെ പോരാട്ടമായിരുന്നു
. ഒടുവിൽ നേരിയ മുൻതൂക്കം മുൻ എം.എൽ.എക്കെതിരെ എം.എൽ.എ കൈവരിച്ചതിനുപിന്നാലെ മത്സരം അവസാനിച്ചു. സി.കെ. ശശീന്ദ്രനും സിദ്ദീഖും സന്തോഷത്തോടെ കൈകൊടുത്തു പിരിഞ്ഞു.
ജില്ല ഒളിമ്പിക് ഗെയിംസ് അത്ലറ്റിക്സ്
കൽപറ്റ: ഒന്നാമത് ജില്ല ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ല അത്ലറ്റിക്സ് മത്സരങ്ങൾ ജനുവരി 23ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. 17 വയസ്സിനു മുകളിലുള്ള ആൺ/പെൺ മത്സരാർഥികൾക്ക് പങ്കെടുക്കാം. ജനുവരി 18ന് മുമ്പ് ലൂക്കാ ഫ്രാൻസിസ്, സെക്രട്ടറി, അത്ലറ്റിക്സ് അസോസിയേഷൻ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9847884242.
ജില്ല ഒളിമ്പിക് ഗെയിംസ് ഷൂട്ടിങ്
കൽപറ്റ: ജില്ല ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ല റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ കൈനാട്ടിയിലെ എം.ജെ. കൃഷ്ണമോഹൻ മെമ്മോറിയൽ റേഞ്ചിൽ ഷൂട്ടിങ് മത്സരങ്ങൾ നടന്നു. ഡിവൈ.എസ്.പി എം.ഡി. സുനിൽ ഉദ്ഘാടനം ചെയ്തു.
മുൻ സെക്രട്ടറി പി.ഒ. ഉമ്മൻ മുഖ്യാതിഥിയായിരുന്നു. ജില്ല സെക്രട്ടറി എം.കെ. ജിനചന്ദ്രൻ, ജോൺസൺ ജോസഫ്, പരിശീലകരായ പോൾസൺ വർഗീസ്, മനോജ് ഐസക് എന്നിവർ സംസാരിച്ചു. കുരുവിള ജോസഫ്, സി.കെ. രഘുരാജ്, കെ.ജെ. നിധിൻ, എം.കെ. വിവേക് എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു.
ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.