ആർ.ടി.പി.സി.ആർ: ടി. സിദ്ദീഖ് കർണാടക ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തി
text_fields
കൽപറ്റ: രണ്ടു വാക്സിൻ പൂർത്തീകരിച്ചവർക്കും ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ കർണടക ചീഫ് സെക്രട്ടറി പി. രവികുമാറുമായി ചർച്ച നടത്തി.
വയനാട്, കാസർകോട് ജില്ലകളിലെ കർഷകരെയും വിദ്യാർഥികളെയും സാധാരണക്കാരായ ആളുകളെയുമാണ് ഇത് ഏറെ പ്രയാസത്തിലാക്കുന്നത്. കർഷകർക്ക് കർണാടകയിലെ അവരുടെ കൃഷിയിടങ്ങളിലേക്ക് പെെട്ടന്ന് പോകുന്നതിന് സാധിക്കാത്ത സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്.
പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും കൈമാറി. കർണാടകയിലെ മലയാളി കർഷകരുടെ കൂട്ടായ്മയായ എൻ.എഫ്.പി.ഒയുടെ പ്രതിനിധികളായ ഫിലിപ്പ് ജോർജ്, എസ്.എം. റസാഖ്, ബി.എൽ. അജയ് കുമാർ, തോമസ് മിറർ, ജോർജ് മണിമല, കെ.ജെ. ഷാജി, ബീനേഷ് ഡൊമനിക്ക്, ബോബി എബ്രഹാം, എം. സിനു, സിബി മാത്യു, പി. സന്ദീപ് എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.