തേയിലക്ക് വില വർധന: പ്രയോജനം ലഭിക്കാതെ ചെറുകിട കർഷകർ
text_fieldsഅമ്പലവയൽ: അയൽ സംസ്ഥാനത്ത് നീലഗിരി ജില്ലയിൽ ഒരു കിലോ പച്ചത്തേയിലക്ക് 27 രൂപ വില ലഭിക്കുന്നുണ്ടെങ്കിലും കേരള അതിർത്തി ഗ്രാമങ്ങളിലെ നൂറുകണക്കിന് ചെറുകിട കർഷകർക്ക് അതിെൻറ പ്രയോജനം ലഭിക്കുന്നില്ല. ഇവിടത്തെ കർഷകരിൽനിന്ന് ഇടത്തട്ടുകാർ ശേഖരിക്കുന്ന തേയില തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ ഫാക്ടറികൾക്കാണ് വിൽക്കുന്നത്.
അവിടെ ലഭിക്കുന്ന വിലയും ഇവിടെ കർഷകന് ലഭിക്കുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.ജൂലൈയിൽ നീലഗിരി ജില്ലയിൽ കിലോക്ക് 20 രൂപ വിലയുണ്ടായിരുന്നപ്പോൾ ഇവിടത്തെ കർഷകന് ലഭിച്ചത് 13 - 14 രൂപ മാത്രം. ആഗസ്റ്റിൽ വൽപന നടത്തിയ തേയിലയുടെ വില ലഭിക്കാനിരിക്കുന്നതേയുള്ളു. എങ്കിലും അത് 16,17 രൂപയിൽ കൂടുതലാകാൻ ഇടയില്ല എന്നും കർഷകർ പറയുന്നു.
ആഗസ്റ്റിൽ തമിഴ്നാട് വില കിലോ 26-27 രൂപയായിരുന്നു. ഇപ്പോഴും 27 രൂപയിൽ കുറയാത്ത വില നിലവിലുണ്ട്.എന്നാൽ, ഇവിടെ കർഷകർക്ക് ലഭിക്കുന്ന പരമാവധി വില 17 രൂപ മാത്രമാണ്.കർഷകരിൽ നിന്ന് തേയില ശേഖരിച്ച് തമിഴ്നാട്ടിലെ ഫാക്ടറികളിൽ എത്തിച്ചുകൊടുക്കുന്ന ഏജൻറുമാർക്കാണ് വില വർധനയുടെ പ്രയോജനം ലഭിക്കുന്നതെന്നും കൃഷിക്കാർ പറയുന്നു.
കർഷകനും ഫാക്ടറിക്കുമിടയിൽ ഇടത്തട്ടുകാർ കമീഷനും മറ്റുമായി പ്രയോജനം നേടുേമ്പാൾ ചെറുകിട കൃഷിക്കാർ വലിയ ചൂഷണത്തിന് വിധേയരാകുന്നു. തേയില വില ഇനിയും കൂടാനിടയുണ്ട്്. അതിെൻറ ഗുണം കർഷകനുകൂടി ലഭിക്കുന്ന സംവിധാനമുണ്ടാകുമോ? കർഷകർ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.