സ്കൂളുകളിൽ അധ്യാപക നിയമനത്തിരക്ക്: ഉദ്യോഗാർഥികൾ പരക്കംപാച്ചിലിൽ
text_fieldsമാനന്തവാടി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീണ്ട കാലത്തെ അടച്ചിടലിനുശേഷം സ്കൂളുകൾ തുറക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാലയങ്ങളിൽ അധ്യാപക നിയമന തിരക്കും. ഉദ്യോഗാർഥികൾ ഓടി വലയുന്നു.ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്താൻ ഈ മാസം 22നാണ് സർക്കാർ ഉത്തരവിറങ്ങിയത്.
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് താൽക്കാലിക നിയമനം ഏറെയും. യു.പി, ഹൈസ്കൂൾ വിഭാഗത്തിലും സ്പെഷലിസ്റ്റ് അധ്യാപക നിയമനങ്ങൾക്കും അപേക്ഷ ക്ഷണിക്കുന്നുണ്ട്. പല വിദ്യാലയങ്ങളിലും ഒരേ ദിവസവും മണിക്കൂറുകളുടെ വ്യത്യാസത്തിലുമാണ് കൂടിക്കാഴ്ചകൾ നടക്കുന്നത്.
അതിനാൽ ഉദ്യോഗാർഥികൾ ഓടി വലയേണ്ട സ്ഥിതിയാണ്. യോഗ്യതയുണ്ടായിട്ടും ഒരേ സമയത്താവുന്നതിനാൽ പല സ്കൂളുകളിലെ അഭിമുഖങ്ങളിലും ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാനാവാത്ത അവസ്ഥയുണ്ട്. താൽക്കാലിക നിയമനമായതിനാൽ സർക്കാറിന് സാമ്പത്തികബാധ്യത അധികം ഉണ്ടാകില്ല. പഠിപ്പിക്കുന്ന മണിക്കൂറുകൾക്കനുസരിച്ചാണ് വേതനം നൽകുന്നത്.
അധ്യാപക നിയമനം
മാനന്തവാടി: കുഞ്ഞോം ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ യു.പി.എസ്.എ, ഫുള്‍ടൈം അറബിക് (എൽ.പി വിഭാഗം) നിയമനത്തിന് ഈ മാസം 30ന് ഉച്ച രണ്ട് മണിക്ക് കൂടിക്കാഴ്ച നടത്തും.
വാളാട്: ഗവ. ഹയർ സെക്കൻഡറിയിൽ എച്ച്.എസ്.ടി ഇംഗ്ലീഷ്, നാചുറൽ സയൻസ്, ഡ്രോയിങ് ടീച്ചർ, എൽ.പി.എസ്.ടി, യു.പി.എസ്.ടി തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. അഭിമുഖം 29ന് രാവിലെ 10ന്.
തൃശ്ശിലേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബർ 28ന് രണ്ടു മണിക്ക്.
മേപ്പാടി: മേപ്പാടി ഗവ. ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് (മലയാളം), ഹിന്ദി, തമിഴ്, സോഷ്യൽസയൻസ് (തമിഴ്), ഫിസിക്കൽ സയൻസ് (തമിഴ്) യു.പി.എസ്.ടി (തമിഴ്) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്ടോബർ 29ന് രാവിലെ 10ന്.
വെള്ളമുണ്ട: ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കണക്ക്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 30ന് രാവിലെ 10 മണിക്ക് നടക്കും.
പുൽപള്ളി: കാപ്പിസെറ്റ് എം.എം.ജി.എച്ച്.എസിൽ ഫിസിക്കൽ സയൻസ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് മൂന്നുമണിക്ക് സ്കൂൾ ഓഫിസിൽ.
കൽപറ്റ: പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള അറബിക് (ഫുൾടൈം), സംസ്കൃതം (പാർട് ടൈം) തസ്തികയിലേക്ക് ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ മൂന്നിന് ഉച്ച രണ്ടിന് സ്കൂൾ ഓഫിസിൽ നടക്കും.
പൊഴുതന: അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്കൽ സയൻസ്, അറബിക്, മലയാളം എന്നീ തസ്തികയിലേക്ക് ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 29ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 9946927435.
പനമരം: നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചർ (ഫുൾടൈം) താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച 29ന് ഉച്ച രണ്ടുമണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.
മാനന്തവാടി: തൃശ്ശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം വ്യാഴാഴ്ച ഉച്ച രണ്ടിന് സ്കൂൾ ഓഫിസിൽ നടക്കും.
കൽപറ്റ: പിണങ്ങോട് ജി.യു.പി സ്കൂളിൽ നിലവിലുള്ള യു.പി.എസ്.ടി (മൂന്ന് ഒഴിവ്), ജൂനിയർ ലാംഗേജ് ടീച്ചർ ഉർദു (പാർട് ടൈം), എൽ.പി.എസ്.ടി (ഒന്ന്) ഒഴിവുകളിലേക്ക് ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10.30ന് സ്കൂളിൽ നടക്കും.
മേപ്പാടി: വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഫിസിക്സ്, ഇക്കണോമിക്സ്, ജ്യോഗ്രഫി, എൻറര്‍പ്രണര്‍ഷിപ് ഡെവലപ്മെൻറ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ വൊക്കേഷനല്‍ ടീച്ചര്‍, വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 30ന് രാവിലെ 10ന് സ്കൂള്‍ ഓഫിസില്‍ നടക്കും. ഫോണ്‍: 9846966391.
പനമരം: പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ സീനിയർ തസ്തികകളിലും കെമിസ്ട്രി, സുവോളജി, ബോട്ടണി, കോമേഴ്സ് വിഷയങ്ങളിൽ ജൂനിയർ തസ്തികകളിലും ദിവസവേതനത്തിൽ അധ്യാപക നിയമനത്തിനുള്ള
അഭിമുഖം 30ന് രാവിലെ ഒമ്പതിന് സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 9048933224.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.