Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിദഗ്ധ സംഘം വ​യ​നാ​ട്​...

വിദഗ്ധ സംഘം വ​യ​നാ​ട്​ മെഡിക്കൽ കോളജ് സന്ദർശിച്ചു

text_fields
bookmark_border
വിദഗ്ധ സംഘം വ​യ​നാ​ട്​ മെഡിക്കൽ കോളജ് സന്ദർശിച്ചു
cancel
camera_alt

വ​യ​നാ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ വി​ദ​ഗ്​​ധ സം​ഘം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ദ്യ ബാ​ച്ചി​നാ​യി അ​നാ​ട്ട​മി, ഫി​സി​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​െൻറ ഭാ​ഗ​മാ​യി വി​ദ​ഗ്​​ധ സം​ഘം ആ​ശു​പ​​ത്രി സ​ന്ദ​ർ​ശി​ച്ചു. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഗ​വ. ന​ഴ്സി​ങ്​ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ ആ​വ​ശ്യ​മാ​യ സ്ഥ​ല​സൗ​ക​ര്യ​വും മ​റ്റ് അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​സി. ​പ്ര​ഫ​സ​ർ​മാ​രാ​യ ജെ​ൻ​സി ജോ​ർ​ജ്, ജൗ​ഹ​ർ, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ബി​ൻ​സു വി​ജ​യ​ൻ എ​ന്നി​വ​ർ എ​ത്തി​യ​ത്. പ്രാ​ഥ​മി​ക​മാ​യി കെ​ട്ടി​ടം അ​നു​യോ​ജ്യ​മാ​ണെ​ന്ന് സം​ഘം വി​ല​യി​രു​ത്തി. കൂ​ടു​ത​ലാ​യി ഏ​ർ​പ്പെ​ടു​ത്തേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ എ​ന്നി​വ​യെ കു​റി​ച്ച് നി​ർ​ദേ​ശം ന​ൽ​കി.

റി​പ്പോ​ർ​ട്ട് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കു​മെ​ന്നും ഉ​ട​ൻ​ത​ന്നെ ആ​ദ്യ ബാ​ച്ചി​ന് പ്ര​വേ​ശ​നം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. മു​ബാ​റ​ക്​ പ​റ​ഞ്ഞു. ​േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജ​സ്​​റ്റി​ൻ ബേ​ബി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ദി​നേ​ഷ്കു​മാ​ർ, ആ​ർ.​എം.​ഒ ഡോ. ​സി. സ​ക്കീ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് സീ​നി​യ​ർ സൂ​പ്ര​ണ്ട് പ്ര​ഭ എ​ന്നി​വ​ർ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Medical College
News Summary - team of experts from Wayanad Medical College visited
Next Story