തലപ്പുഴ സ്വദേശി സന്തോഷ് ട്രോഫി ടീമിൽ
text_fieldsതലപ്പുഴ: 78ാമത് സന്തോഷ് ട്രോഫി കേരള ഫുട്ബാൾ ടീമിലേക്ക് തലപ്പുഴ സ്വദേശി മുഹമ്മദ് അസ്ലം യോഗ്യത നേടി. തലപ്പുഴ 44ലെ പരവക്കൽ ഉസൈൻ-ജമീല ദമ്പതികളുടെ മകനാണ് 22കാരനായ അസ്ലം.
സന്തോഷ് ട്രോഫി കേരള ടീമിൽ യോഗ്യത നേടിയ ഏക വയനാട്ടുകാരൻ കൂടിയാണ് അസ്ലം. പ്രഥമ സൂപ്പർ ലീഗ് കേരളയിൽ ചാമ്പ്യന്മാരായ കോഴിക്കോട് എഫ്.സിയുടെ താരമാണ്. കഴിഞ്ഞവർഷത്തെ ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി ടീമിലെ ക്യാപ്റ്റനായിരുന്ന അസ്ലം മംഗലാപുരം യേനപ്പോയ യൂനിവേഴ്സിറ്റിയിലൂടെയാണ് തിളങ്ങിയത്. തലപ്പുഴ സ്പോർട്ടിങ് ഫുട്ബാൾ അക്കാദമിയിൽ കോച്ച് അബ്ദുൽ റസാഖിന്റെ പരിശീലനത്തിൽ വളർന്ന താരമാണ്. മുംബൈയിൽ നടന്ന റിലയൻസ് ഡെവലപ്മെന്റ് ലീഗിൽ മുത്തൂറ്റ് എഫ്.സിക്കുവേണ്ടി കളിച്ചാണ് പ്രഫഷനൽ അരങ്ങേറ്റം. തലപ്പുഴ ടി.എസ്.എസ് ക്ലബിന്റെ താരവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.