കടുവ കൂട്ടിൽ തന്നെ; വനം വകുപ്പിന് തലവേദന
text_fieldsപുൽപള്ളി: ചീയമ്പം 73ൽ പിടികൂടിയ പെൺ കടുവയുടെ സംരക്ഷണം വനം വകുപ്പിന് തലവേദനയാകുന്നു. വയനാടൻ കാടുകളിൽ തുറന്നുവിടരുതെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അടക്കമുള്ളർ വനം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടുവയെ മറ്റ് കാടുകളിൽ തുറന്നുവിടുന്നതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മൃഗശാലകളിലും കടുവയെ സംരക്ഷിക്കുന്നതിനുള്ള സൗകര്യമില്ല. ഇത്തരം സാഹചര്യത്തിൽ കടുവയുടെ സംരക്ഷണം വനപാലകർക്കും ബാധ്യതയായി.
കടുവയുടെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം പരിശോധിച്ചു. പരിശോധനയിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും കണ്ടെത്തി.
ഇടുങ്ങിയ കൂട്ടിനുള്ളിൽ നിന്നുതിരിയാൻപോലും പ്രയാസപ്പെടുകയാണ് കടുവ. ഭക്ഷണമായി കോഴി മാംസമാണ് നൽകുന്നത്. ആളുകളുടെ സാമീപ്യം ഒഴിവാക്കാനായി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി കടുവയെ കൂട്ടിൽതന്നെ ഇട്ടതിനാൽ മൃഗസ്നേഹികളും രംഗത്തുവന്നിട്ടുണ്ട്.
കടുവയെ സുരക്ഷിതമായി ഉൾവനത്തിൽ തുറന്നുവിടണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.